play-sharp-fill
വീട്ടിനകത്ത് കട്ടിലിന് അടിയില്‍ സൂക്ഷിച്ച എം ഡി എം എയുമായി യുവാവ് പിടിയിൽ ; പിടികൂടിയത് വിപണിയില്‍ മൂന്ന് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്ന്

വീട്ടിനകത്ത് കട്ടിലിന് അടിയില്‍ സൂക്ഷിച്ച എം ഡി എം എയുമായി യുവാവ് പിടിയിൽ ; പിടികൂടിയത് വിപണിയില്‍ മൂന്ന് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്ന്

കോഴിക്കോട് : താമരശ്ശേരിയില്‍ 100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി,കോരങ്ങാട് കേളന്മാർകണ്ടി വീട്ടില്‍ മാമു എന്ന മുഹമ്മദ് ഷബീർ ആണ് പിടിയിലായത്.

വിപണിയില്‍ മൂന്ന് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുമായാണ് മുഹമ്മദ്‌ ഷബീർ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ പ്രതിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തുകയായിരുന്നു.

വീട്ടിനകത്ത് കട്ടിലിന് അടിയില്‍ ആണ് ഷബീർ എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. വർഷങ്ങളായി കോഴിക്കോട് ,വയനാട് ജില്ലകളില്‍ മയക്ക് മരുന്ന് വില്‍പന നടത്തുന്ന ഇയാള്‍ ആദ്യമായാണ് പിടിയിലാവുന്നത്. ബാംഗ്ലൂരില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും കാരിയർമാർ മുഖേനയാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഇങ്ങിനെ എത്തിക്കുന്ന മയക്ക് മരുന്ന് വില്‍പന നടത്തുന്നതിനായി ചെറുപ്പക്കാരുടെ ഒരു സംഘം തന്നെ ഇയാളുടെ കൂടെയുണ്ടെന്നാണ് പോലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മയക്ക് മരുന്ന് വില്‍പന നടത്തി കിട്ടുന്ന പണം ഉപയോഗിച്ച്‌ ആർഭാട ജീവിതം നയിക്കുന്നത് ആണ് ഇയാളുടെ രീതി. അടുത്തിടെ താമരശ്ശേരിയില്‍ തുടങ്ങിയ കാർ വാഷിങ് സെൻ്ററിന് വേണ്ടി ഇത്തരത്തില്‍ സ്വരൂപിച്ച പണം ഉപയോഗിച്ചതായി പ്രതി പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.