പള്ളി പെരുന്നാൾ കാണാനെത്തിയ കുടുംബത്തിന് നേരെ മർദനം: സൂപ്പർമാർക്കറ്റിന്റെ മുൻപിൽ മൂത്രമൊഴിച്ചത് ആക്രമത്തിന് പിന്നിൽ

Spread the love

 

തൃശൂർ: കുന്നംകുളത്ത് പളളി പെരുന്നാൾ കാണാനെത്തിയ കുടുംബത്തെ മൂവർ സംഘം ആക്രമിച്ചു. മരത്തംകോട് മിനി പെരുന്നാൾ കാണാനെത്തിയ കുടുംബത്തെയാണ് മൂന്ന് യുവാക്കൾ ആക്രമിച്ചത്.

 

കാറിലെത്തിയ സംഘത്തിലെ ആളുകൾ മരത്തംകോട് പള്ളിക്ക് മുൻപിലെ ഐഫ സൂപ്പർമാർക്കറ്റിന് മുന്നിൽ മൂത്രമൊഴിക്കുന്നത് യുവാക്കൾ ചോദ്യം ചെയ്തതിനെ തുടർന്നുളള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന മൂന്ന് യുവാക്കളെയാണ് മൂന്നു പേർ സംഘം ചേർന്ന് ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇവരോടൊപ്പമുള്ള സ്ത്രീകൾക്കും മർദ്ദനമേറ്റതായാണ് വിവരം.

 

തുടർന്ന് കുന്നംകുളം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം സബ് ഇൻസ്പെക്ടർ ജോർജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group