അക്രമികളുടെ കൊടുംക്രൂരത: സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വൈരാഗ്യം: ദളിതരുടെ കുടിലുകള്‍ക്ക് തീ വച്ച് അക്രമിസംഘം: നിരവധി കുടിലുകൾ കത്തിനശിച്ചു
നളന്ദ: ബിഹാറിലെ നളന്ദയില്‍ ദളിത് കുടുംബത്തിന് നേരെ അതിക്രമം. സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി നല്‍കാത്തതിനെ തുടർന്ന് ചൂതാട്ടത്തിലേർപ്പെട്ടിരുന്ന മദ്യപർ ദളിതയുടെ വീടിനു തീവെച്ചതായാണ് റിപ്പോർട്ട്.
കരയാപർസുറൈ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിതർബിഘ ഗ്രാമത്തിലാണ് സംഭവം.
ദീപാവലി ദിവസം രാത്രി ചിലർ മംഗള്‍ മാഞ്ചി എന്നയാളുടെ കുടിലിനു സമീപം ഇരുന്നു ചൂതാട്ടം നടത്തുകയായിരുന്നെന്ന് പറയപ്പെടുന്നു. മദ്യലഹരിയില്‍ ആയിരുന്ന സംഘം ഇതിനിടെ , സിഗരറ്റ് കത്തിക്കാൻ തീപ്പെട്ടി ആവശ്യപ്പെട്ടു,
അത് നല്‍കാൻ മംഗള്‍ മാഞ്ചി വിസമ്മതിച്ചു. ഇതില്‍ പ്രകോപിതരായ അക്രമികള്‍ വീട്ടില്‍ കയറി വീട്ടുകാരെ മർദ്ദിക്കുകയും കുടിലിന് തീയിടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു കുടിലില്‍ തീപിടിത്തമുണ്ടായതിനെത്തുടർന്ന് സമീപത്തെ നിരവധി കുടിലുകളിലേക്ക് തീ പടരുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ
നിയന്ത്രണവിധേയമാക്കാനായെങ്കിലും അപ്പോഴേക്കും കുടിലും അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും കത്തിനശിച്ചു.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരയായവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കരയാപർശുറൈ പോലീസ്
സ്റ്റേഷനില്‍ നാലു പേർക്കെതിരെ കേസെടുത്തു. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം പ്രതികളെ പിടികൂടാൻ പോലീസ് റെയ്ഡ് തുടരുകയാണ്.