ആർഎസ്എസ് പ്രവർത്തകനായിരുന്ന അശ്വിനി കുമാർ വധക്കേസിൽ ആറുവർഷത്തോളം നീണ്ട വിചാരണക്കൊടുവിൽ നിർണായക വിധി ഇന്ന്; വിധി പറയുന്നത് കൊലനടന്ന് 19 വർഷങ്ങൾക്ക് ശേഷം; കേസിന്റെ വിചാരണ ആരംഭിച്ചത് കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷം
കണ്ണൂർ: ആർഎസ്എ പ്രവർത്തകനായിരുന്ന പുന്നാട് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. 14 എൻഡിഎഫ് പ്രവർത്തകരാണ് പ്രതികൾ.
പ്രധാന സാക്ഷികളായ നാല് പേർ കൃത്യത്തിൽ ഉൾപ്പെട്ട ഒമ്പത് പ്രതികളെയും തിരിച്ചറിയുകയും കോടതിയിൽ മൊഴി നൽകുകയും ചെയ്തിരുന്നു. കേസിൽ കഴിഞ്ഞ ദിവസമാണ് വാദം പൂർത്തിയായത്. ഇന്ന് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി വിധി പറയും.
2005 മാർച്ച് പത്തിനായിരുന്നു സംഭവം. കണ്ണൂരിൽ നിന്ന് പേരാവൂരിലേക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു അശ്വനികുമാർ. ഇരിട്ടി പയഞ്ചേരി മുക്കിൽ എത്തിയപ്പോൾ ബസിന്റെ മുമ്പിലും പിറകിലും ബോംബേറുണ്ടായി. ഭീതിവിതച്ച് ഇരച്ചെത്തിയ എൻഡിഎഫ് ക്രിമിനലുകൾ ബസിൽ ഇരിക്കുകയായിരുന്ന അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഠാരകൊണ്ട് കുത്തിയും വാളുകൊണ്ടു വെട്ടിയുമാണ് പ്രതികൾ ആക്രമണം നടത്തിയത്. എൻഡിഎഫ് ക്രിമിനലുകളിൽ 4 പേർ ബസിനുള്ളിലും മറ്റുള്ളവർ ജീപ്പിലുമെത്തിയായിരുന്നു ആക്രമണം.
കൊലപാതകം നടന്ന് 15 വർഷത്തിന് ശേഷമായിരുന്നും കേസിന്റെ വിചാരണ ആരംഭിച്ചത്. 2018ൽ തുടങ്ങിയ വിചാരണ ആറുവർഷത്തോളം നീണ്ടു. കൊല നടന്ന് 19 വർഷങ്ങൾക്കൊടുവിലാണ് ഇന്ന് വിധി വരുന്നത്.