play-sharp-fill
ശ്രേഷ്ഠ ബാവായുടെ കബറടക്കം : പുത്തൻകുരിശിൽ ഇന്ന് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ  ഇപ്രകാരം

ശ്രേഷ്ഠ ബാവായുടെ കബറടക്കം : പുത്തൻകുരിശിൽ ഇന്ന് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഇപ്രകാരം

സ്വന്തം ലേഖകൻ

പുത്തൻകുരിശ് : ശ്രേഷ്ഠ ബാവായുടെ കബറടക്ക ശുശ്രൂഷ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കുന്നതിനാൽ ഇന്നു പുത്തൻകുരിശിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി – മധുര ദേശീയപാതയിൽ കോലഞ്ചേരി മുതൽ മാനാന്തടം വരെ റോഡിൽ പാർക്കിങ് അനുവദിക്കില്ല.

രാവിലെ 10 മുതൽ മൂവാറ്റുപുഴ ഭാഗത്തു നിന്നു കൊച്ചിയിലേക്കു പോകുന്ന വാഹനങ്ങൾ ചൂണ്ടി ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു പോകണം. കൊച്ചിയിൽ നിന്നു വരുന്ന വാഹനങ്ങൾക്കു ദേശീയപാത വഴി പോകാം. കോലഞ്ചേരി ഭാഗത്തു നിന്ന് അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നവർ കാവുംതാഴത്ത് ഇറങ്ങണം. വാഹനങ്ങൾ ശാസ്താംമുകൾ – വെണ്ണിക്കുളം റോഡ് അരികിൽ പാർക്ക് ചെയ്യാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവാങ്കുളം ഭാഗത്തു നിന്നു വരുന്നവർ പെട്രോൾ പമ്പിനു മുൻപിൽ ഇറങ്ങണം. വാഹനങ്ങൾ പത്താംമൈൽ–പട്ടിമറ്റം റോഡിൽ പാർക്ക് ചെയ്യാം. ചെറിയ വാഹനങ്ങൾക്ക് കാവുംതാഴം ഗ്രൗണ്ട്, എംജെഎസ്െസ്എ ഗ്രൗണ്ട്, ചാപ്പൽ ഗ്രൗണ്ട്, ബിടിസി സ്കൂൾ ഗ്രൗണ്ട്, മലേക്കുരിശ് ദയറ, എൻജിനീയറിങ് കോളജ്, കത്തോലിക്കാ പള്ളിക്കു പിറകുവശമുള്ള ഗ്രൗണ്ട്, വടവുകോട് കാളവയൽ ഗ്രൗണ്ട് തുടങ്ങിയ ഇടങ്ങളിൽ പാർക്കിങ് ക്രമീകരിച്ചിട്ടുണ്ട്.

മലേക്കുരിശ് ഭാഗത്തു നിന്നു കുറിഞ്ഞി റോഡിലൂടെ പുത്തൻകുരിശ് ടൗണിലേക്കു ഗതാഗതം അനുവദിക്കില്ല.