കോട്ടയം ഗവ. കോളേജ് ഓഫ് നഴ്സിംഗിൽ റാഗിംഗ് വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു ; സെമിനാർ ജില്ലാ കോടതി അഭിഭാഷകനായ അഡ്വ മാത്യു വർക്കി ഉദ്ഘാടനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: കേരളപിറവി ദിനത്തിൽ ഗവ. കോളേജ് ഓഫ് നഴ്സിംഗ് കോട്ടയം, അഭേദ്യ കോളേജ് യൂണിയൻ, ഡി എൽ എസ് എ എന്നിവ സംയുക്തമായി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയം ഗവ. കോളേജ് ഓഫ് നഴ്സിംഗിൽ റാഗിംഗ് വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സെമിനാർ കോട്ടയം ജില്ലാ കോടതി അഭിഭാഷകനായ അഡ്വ മാത്യു വർക്കി ഉദ്ഘാടനം ചെയ്തു.
കോളേജ് യൂണിയൻ മാഗസിൻ എഡിറ്റർ റോസന്ന സിബി സ്വാഗതവും കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ ദിവ്യ ദേവകുമാർ ആശംസകൾ അർപ്പിച്ചും സംസാരിച്ചു. അസ്സോസിയേറ്റ് പ്രൊഫ ലിനി ജോസഫ് പരിപാടിയുടെ അധ്യക്ഷത വഹിച്ചു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളേജിലെ മുഴുവൻ വിദ്യാർഥികളും റാഗിംഗ് വിരുദ്ധ പ്രതിജ്ഞ എടുത്താണ് ക്ലാസ്സ് അവസാനിപ്പിച്ചത്.
Third Eye News Live
0