78 മാസത്തെ ക്ഷാമാശ്വാസം തടഞ്ഞ് വെച്ചു ; സർക്കാരിൻ്റെ സാമ്പത്തിക നയത്തിൽ പ്രതിഷേധിച്ച് കെഎസ്എസ്പിഎ ധർണ്ണ നടത്തി
സ്വന്തം ലേഖകൻ
കോട്ടയം : കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നവംബർ 1- ന് കോട്ടയം സബ്ട്രഷറി കവാടത്തിൽ സർവ്വീസ് പെൻഷൻകാരുടെ 78 മാസത്തെ ക്ഷാമാശ്വാസം തടഞ്ഞ് വെച്ച കേരളാ സർക്കാരിൻ്റെ വികലമായ സാമ്പത്തിക നയത്തിൽ പ്രതിഷേധിച്ചു കൊണ്ട് ധർണ്ണാ സമരം നടന്നു. കെ. എസ് എസ് പി എസംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എസ് സലിം ഉദ്ഘാടനം ചെയ്തു .
കെ. എസ് എസ് പി എ കോട്ടയം നിയോജക മണ്ഡലം പ്രസിഡൻ്റ് പി.ജെ. ജോസ് കുഞ്ഞിൻ്റെ അദ്ധ്യക്ഷതയിൽ നടത്തിയ ധർണ്ണാ സമരത്തിൽ കെ. എസ് എസ് പി എ സംസ്ഥാന കൗൺസിൽ അംഗം കെ.ജി പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം നിയോജക മണ്ഡലം സെക്രട്ടറി പി.എസ്. മുഹമ്മദ് അൻസാരി , പി.എൻ.നാരായണൻ നമ്പൂതിരി , എം.എ ലത്തീഫ് , എം.ജി. മണി , ഷേർലി ടീച്ചർ , ജോർജ് പി.ജെ , പി.എസ്. അബ്ദുൽ ഖാദർ , സണ്ണി മാത്യു , ഹരിലാൽ കോയിക്കൽ എന്നിവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0