തിരൂർ സതീഷ് അവതരിപ്പിച്ചത് എകെജി സെന്ററിൽ നിന്നുകൊടുത്ത തിരക്കഥ, എല്ലാം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗൂഢാലോചന, തെളിവുണ്ടെങ്കിൽ ഇഡി അന്വേഷിക്കട്ടെ, പിണറായി സർക്കാരിന്റെ പോലീസ് കൃത്യമായ അന്വേഷണം നടത്തണം; സിപിഎമ്മിനെതിരെ തുറന്നടിച്ച് വി മുരളീധരൻ
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ സിപിഎമ്മിനെതിരെ തുറന്നടിച്ച് ബിജെപി നേതാവ് വി മുരളീധരൻ. എകെജി സെന്ററിൽ നിന്നുകൊടുത്ത തിരക്കഥയാണ് തിരൂർ സതീഷ് അവതരിപ്പിച്ചതെന്ന് വി മുരളീധരൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ബിജെപിക്ക് എതിരായുള്ള പുതിയ ആരോപണങ്ങളെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
”കൊടകര കുഴൽപ്പണ കേസിൽ പുതിയ ആരോപണങ്ങൾ ഉന്നയിച്ചത് ബിജെപി നടപടിയെടുത്ത ആളാണ്. എകെജി സെന്ററിൽ നിന്ന് കൊടുക്കുന്ന തിരക്കഥയാണ് തിരൂർ സതീഷ് ഭംഗിയായി അവതരിപ്പിച്ചത്. ജനങ്ങളെ വിശ്വസിപ്പിക്കുന്ന തരത്തിൽ കഥകൾ അവതരിപ്പിക്കാൻ സാധിക്കുന്ന ഒരാളെ ഡയറക്ടർമാർക്ക് ആവശ്യമുണ്ടെങ്കിൽ തിരൂർ സതീഷിനെ സമീപിക്കാം”. പുതിയ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് എല്ലാവർക്കും വ്യക്തമായി അറിയാമെന്നും വി മുരളീധരൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്വേഷണം നിർത്തണമെന്ന് ബിജെപി പറഞ്ഞിട്ടില്ല. തെളിവുണ്ടെങ്കിൽ ഇഡി അന്വേഷിക്കട്ടെ. കേരളത്തിൽ പിണറായി സർക്കാരിന്റെ പോലീസാണ് അന്വേഷണം നടത്തേണ്ടത്. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നാണ് ബിജെപിയും പറയുന്നത്. ഇത് സംബന്ധിച്ച് ബിജെപിക്ക് യാതൊരു ആശങ്കയും ഭയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.