കോട്ടയം മാന്നാനത്ത് കേരളപ്പിറവി ആഘോഷം: കേരള മങ്ക, കേരള ശ്രീമാൻ മത്സരം ഇന്നുച്ചകഴിഞ്ഞ്: വിജയികളെ കാത്തിരിക്കുന്നത് 20,000 രൂപയുടെ സമ്മാനങ്ങൾ: സംഘാടകർ ലയൺസ് ക്ലബ്സ് ഇന്റർനാഷണലും മാന്നാനം കെ. ഇ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂളും
കോട്ടയം: ലയൺസ് ക്ലബ്സ് ഇന്റർനാഷണലും മാന്നാനം കെ. ഇ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്‌കൂളും ചേർന്ന് സംഘടിപ്പിക്കുന്ന കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ന് ശരീര സൗന്ദര്യമത്സരം നടക്കും.
ഉച്ചകഴിഞ്ഞ് 2-ന് മാന്നാനം കെ. ഇ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പരിപാടി . കേരള മങ്ക, കേരള ശ്രീമാൻ എന്നീ ഇനങ്ങളിലാണ് മത്സരം. മറ്റ് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മൊത്തം 20,000 രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്യും.
രാവിലെ ഉദ്ഘാടന സമ്മേളനം നടന്നു.
ലയൺസ് ഡിസ്ട്രിക്ട് കോർഡിനേറ്റർ മധു എം. വി സ്വാഗതം പറഞ്ഞു.
കെ.ഇ. ഇംഗ്ലിഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശ്ശേരി അദ്ധ്യക്ഷനായി. ഉദ്ഘാടനം ലയൺ ഡിസ്ട്രിക്റ്റ് ഗവർണർ ആർ. വെങ്കിടാചലം നിർവഹിച്ചു. എംജി മുൻ വി.സി.ഡോ. സിറിയക് തോമസ് മുഖ്യാതിഥി ആയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ പ്രിൻസ് സ്‌കറിയ,
ലയൺസ് ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി ലയൺ സജീവ് വി. കെ,ലയൺസ് ഡിസ്ട്രിക്ട് ട്രെഷറർ ലയൺ സുരേഷ് ജെയിംസ് വഞ്ചിപാലം. പി.റ്റി എ പ്രസിഡന്റ് അഡ്വ. ജെയ്‌സൺ ജോസഫ് ,
ഡിസ്ട്രിക്ട് പി ആർ ഓ ലയൺ രമേശ് കുമാർ എം. പി ,പ്രസിഡൻ്റ് ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രൽ ലയൺ ലേഖ മധു എന്നിവർ പ്രസംഗിച്ചു.
മാസ്‌റ്റർ മാത്യു ബിജിലി നന്ദി പറഞ്ഞു.തുടർന്ന് വിവിധ മത്സരങ്ങൾ .
ഒന്നാം സമ്മാനം
2 പേർക്ക് 5000 രൂപ വീതം
രണ്ടാം സമ്മാനം
2 പേർക്ക് 3000 രൂപ വീതം,
മൂന്നാം സമ്മാനം
2 പേർക്ക് 2000 രൂപ വീതം
ആകർഷണീയമായ മറ്റു സമ്മാനങ്ങളും നൽകും.