കീഴ് ജീവനക്കാരിയെ താമസസ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കി ; പ്രതിക്ക് 12 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി
സ്വന്തം ലേഖകൻ
പെരിന്തല്‍മണ്ണ: കൂടെ ജോലിചെയ്തിരുന്ന കീഴ് ജീവനക്കാരിയെ താമസസഥലത്തെത്തിച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസിലെ പ്രതിക്ക് 12 വര്‍ഷം കഠിനതടവും 1,05,000 രൂപ പിഴയും ശിക്ഷ.
പെരിന്തല്‍മണ്ണ പരിയാപുരം പണിക്കരുകാട് പറങ്കമൂട്ടില്‍ ജോണ്‍ പി. ജേക്കബി (42)നെയാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. 2021-ല്‍ പെരിന്തല്‍മണ്ണ പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തിരുന്ന പ്രതി യുവതിയെ സത്കാരം നടക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് പ്രതിയുടെ താമസസ്ഥലത്തേക്ക് കൊണ്ടുപോവുകയും ജ്യൂസില്‍ മദ്യം കലര്‍ത്തി നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നുമായിരുന്നു കേസ്.
പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും രണ്ടുമാസവും അധികകഠിനതടവും അനുഭവിക്കണം. പിഴ അടച്ചാല്‍ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും ഉത്തരവായി.
Third Eye News Live
0