play-sharp-fill
കാണുന്നത് വായിക്കാനും പറയുന്നത് എഴുതാനും കുട്ടികൾക്ക് കഴിയണം, മൂന്നും നാലും സമം ഏഴ് എന്നതിന് പകരം ആറ് എന്ന് പറയുന്ന കുട്ടികളെയല്ല ആവശ്യം ; കുട്ടികളെ തോൽപ്പിക്കുക എന്നതല്ല, വിദ്യാഭ്യാസത്തിൽ നിലവാരം ഉയർത്തുക എന്നതാണ് ലക്ഷ്യം : മുഖ്യമന്ത്രി

കാണുന്നത് വായിക്കാനും പറയുന്നത് എഴുതാനും കുട്ടികൾക്ക് കഴിയണം, മൂന്നും നാലും സമം ഏഴ് എന്നതിന് പകരം ആറ് എന്ന് പറയുന്ന കുട്ടികളെയല്ല ആവശ്യം ; കുട്ടികളെ തോൽപ്പിക്കുക എന്നതല്ല, വിദ്യാഭ്യാസത്തിൽ നിലവാരം ഉയർത്തുക എന്നതാണ് ലക്ഷ്യം : മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

കോഴിക്കോട്: വിദ്യാഭ്യാസ രം​ഗത്തെ തകർച്ചയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാണുന്നത് വായിക്കാനും പറയുന്നത് എഴുതാനും കുട്ടികൾക്ക് കഴിയണം. മൂന്നും നാലും സമം ഏഴ് എന്നതിന് പകരം ആറ് എന്ന് പറയുന്ന കുട്ടികളെയല്ല ആവശ്യം. വിദ്യാഭ്യാസത്തിന് നിലവാരം വേണമെന്ന് പറയുമ്പോൾ എന്തിനാണ് എതിർക്കുന്നതെന്നും അദ്ദേ​ഹം ചോദിച്ചു. കോഴിക്കോട്ട് ബാലസംഘം സംസ്ഥാന സമ്മേളന സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സബ്ജക്ട് മിനിമം നടപ്പാക്കാനുള്ള നീക്കത്തെ ബാലസംഘം എതിര്‍പ്പ് അറിയിച്ചിരുന്നു. ഇതിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. കുട്ടികളെ തോൽപ്പിക്കുക എന്നതല്ല ലക്ഷ്യമെന്നും വിദ്യാഭ്യാസത്തിൽ നിലവാരം ഉയർത്തുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ശരാശരിയുടെ പിന്നിൽ നിൽക്കേണ്ടവരാണോ നമ്മൾ. എല്ലാ ഘട്ടത്തിലും നമ്പർ വൺ എന്നല്ലേ നമ്മൾ അവകാശപ്പെടാറ്. ചില കാര്യങ്ങളിൽ പിറകിലാണെങ്കിൽ, പിറകിലാണെന്ന് മനസ്സിലാക്കിയാലേ അത് പരിഹരിക്കാനാകൂ.- മുഖ്യമന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവാരമില്ലാത്ത കുട്ടിയായി വളർന്നാൽ കോളേജിലും പ്രൊഫഷണൽ രം​ഗത്തും അത് പ്രതിഫലിക്കും. ദേശീയ ശരാശരിയേക്കാൾ പിറകിൽ നിൽക്കേണ്ടവരാണോ നമ്മൾ. ഓൾ പ്രൊമോഷൻ എന്ന നയം വന്നതോടെ പഠിച്ചാലും പഠിച്ചില്ലെങ്കിലും പാസാകുമെന്ന നില വന്നു. മികച്ച നിലവാരത്തോടെ എല്ലാവരെയും ജയിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ആ നിലയിലേക്ക് കാര്യങ്ങൾ എത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.