video
play-sharp-fill

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ വിശ്വാസികൾക്ക് വിളക്കായി വെളിച്ചം വിതറിയ സഭാ നായകൻ  :  ജോസ് കെ മാണി

യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ വിശ്വാസികൾക്ക് വിളക്കായി വെളിച്ചം വിതറിയ സഭാ നായകൻ  :  ജോസ് കെ മാണി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : വിശ്വാസികൾക്ക് വിളക്കായി വെളിച്ചം വിതറിയ സഭാ നായകനായിരുന്നു യാക്കോബായ സുറിയാനി സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി .

സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിലുള്ള ആധ്യാത്മിക  വചനങ്ങളിലൂടെ  വിശ്വാസികളിലേക്ക് ആഴത്തിലിറങ്ങിച്ചെന്ന സഭാ നായകനായിരുന്നു അദ്ദേഹം. ഒട്ടേറെ പ്രതിസന്ധികൾ യാക്കോബായ സഭ അഭിമുഖരിച്ചപ്പോഴൊക്കെ സുധീരമായി അദ്ദേഹം സഭയെ നയിച്ചു .തനിക്ക് പറയാനുള്ള കാര്യങ്ങൾ സുദൃഢമായ ഭാഷയിൽ വ്യക്തതയോടെ അവതരിപ്പിക്കുവാൻ അനിതരസാധാരണമായ കഴിവാണ് അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎം മാണിയുമായി വളരെയടുത്ത ആത്മബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു .ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹവുമായി അടുത്തിടപഴകിയ നിമിഷങ്ങൾ ഏറെ ധന്യതയോടെയാണ് അനുസ്മരിക്കുന്നതെന്നും അനുശോചന സന്ദേശത്തിൽ ജോസ് കെ മാണി പറഞ്ഞു