video
play-sharp-fill

കാറിൽ ചാരി നിന്നതിനെ ചൊല്ലി തർക്കം; യുവാവിനെ ആക്രമിച്ച കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയിൽ;  ആക്രമണത്തിൽ അബോധാവസ്ഥയിലായ യുവാവിനെ റോഡരികിൽ ഉപേക്ഷിച്ച് പ്രതിയും സംഘവും കടന്നു കളയുകയായിരുന്നു

കാറിൽ ചാരി നിന്നതിനെ ചൊല്ലി തർക്കം; യുവാവിനെ ആക്രമിച്ച കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയിൽ; ആക്രമണത്തിൽ അബോധാവസ്ഥയിലായ യുവാവിനെ റോഡരികിൽ ഉപേക്ഷിച്ച് പ്രതിയും സംഘവും കടന്നു കളയുകയായിരുന്നു

Spread the love

തിരുവനന്തപുരം: പാറശ്ശാലയിൽ കാറിൽ ചാരി നിന്നതിന്റെ പേരിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയിൽ. ആട് സജി എന്നറിയപ്പെടുന്ന തിരുവല്ലം സ്വദേശി അജികുമാർ (42) നെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്.

 

ഒക്ടോബർ 19-നാണ് കേസിനാസ്പ്‌പദമായ സംഭവം നടന്നത്. ചെങ്കൽ സ്വദേശിയായ യുവാവ് കുന്നൻവിളക്ക് സമീപം റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ ചാരി നിൽക്കവൈ സമീപത്തെ കടയിൽ നിന്ന് മടങ്ങി വന്ന അജികുമാറും സംഘവും യുവാവിനെ മർദിക്കുകയായിരുന്നു. ഇതേ തുടർന്ന് അബോധാവസ്ഥയിലായ യുവാവിനെ റോഡരികിൽ ഉപേക്ഷിച്ച ശേഷം പ്രതിയും സംഘവും കടന്നു കളഞ്ഞു.

 

യുവാവിന്റെ പരാതിയിൽ പാറശ്ശാല പോലീസ് കേസെടുത്തു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അക്രമികൾ സഞ്ചരിച്ച കാർ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാ നേതാവ് അജികുമാർ പിടിയിലായത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസ്സുകളിൽ പ്രതിയാണ് അജികുമാർ.