29 ലക്ഷം രൂപ ശമ്പളവും സൗജന്യ വാഹനവും; നവംബര്‍ അഞ്ച് വരെ അപേക്ഷിക്കാം; കേന്ദ്ര സര്‍വീസില്‍ ജോലി നേടാൻ അവസരം
കൊച്ചി: നാഷണല്‍ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഹെഡ് ടെക്നിക്കല്‍, ഹെഡ് ടോള്‍ ഓപ്പറേഷൻ എന്നീ തസ്തികകളിലേക്കാണ് ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്.
യോഗ്യരായവർക്ക് എൻഎച്ച്‌എഐയുടെ ഔദ്യോഗിക വൈബ്‌സൈറ്റില്‍ (nhai.gov.in) പ്രവേശിച്ച് അപേക്ഷിക്കാവുന്നതാണ്. നവംബർ അഞ്ച് വരെ അപേക്ഷിക്കാം.
ഉദ്യോഗാർത്ഥികള്‍ ഇന്ത്യൻ സർവകലാശാലകളില്‍ നിന്നോ അല്ലെങ്കില്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നോ ബിടെക്ക് അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിഗില്‍ ബിടെക് ബിരുദമോ നേടിയതിന്റെ വിവരങ്ങളും അപേക്ഷയോടൊപ്പം ചേർക്കേണ്ടതാണ്. വാഹന ആനുകൂല്യം ഉള്‍പ്പടെ പ്രതിവർഷം 29 ലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് വർഷത്തെ കരാർ നിയമനമാണിത്. തുടർന്ന് കാലാവധി ദീർഘിപ്പിക്കുകയോ അല്ലെങ്കില്‍ ഉദ്യോഗാർത്ഥിയുടെ പ്രകടനം അനുസരിച്ച് കരാർ നീട്ടുകയോ ചെയ്യും.
55 വയസിനുമുകളിലുളളവർക്ക് അപേക്ഷിക്കാൻ കഴിയില്ല. ഉദ്യോഗാർത്ഥികള്‍ക്ക് സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങള്‍,സ്വയംഭരണ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ ഗതാഗത മേഖലയുമായി ബന്ധപ്പെട്ടുളള സ്വകാര്യ സ്ഥാപനങ്ങളില്‍ കുറഞ്ഞത് 20 വർഷത്തെ യോഗ്യതാനന്തര പരിചയം ഉണ്ടായിരിക്കണം.