നീറ്റ് പരീക്ഷയില്‍ 60 മാര്‍ക്ക്; എയിംസില്‍ എത്തിയത് 660 മാര്‍ക്കെന്ന സ്കോര്‍ കാര്‍ഡുമായി; വ്യാജ നീറ്റ് സ്കോർ കാർഡ് ഉപയോഗിച്ച് എയിംസില്‍ പ്രവേശനത്തിന് ശ്രമിച്ച വിദ്യാര്‍ത്ഥിയും അച്ഛനും അറസ്റ്റില്‍
മധുര: വ്യാജ നീറ്റ് സ്കോർ കാർഡ് ഉപയോഗിച്ച് മധുര എയിംസില്‍ പ്രവേശനത്തിന് ശ്രമിച്ച വിദ്യാർത്ഥിയും അച്ഛനും അറസ്റ്റില്‍.
ഹിമാചല്‍ പ്രദേശ് സ്വദേശിയായ 22കാരൻ അഭിഷേകും അച്ഛനുമാണ് അറസ്റ്റിലായത്. നീറ്റ് പരീക്ഷയില്‍ 60 മാർക്ക് മാത്രം നേടിയ വിദ്യാർത്ഥി, 660 മാർക്കിന്‍റെ വ്യാജ സ്കോർ കാർഡുമായാണ് തട്ടിപ്പിന് ശ്രമിച്ചത്.
രാമനാഥപുരം സർക്കാർ മെഡിക്കല്‍ കോളേജില്‍ താത്കാലികമായി പ്രവർത്തിക്കുന്ന എയിംസിലെത്തി രേഖകള്‍ നല്‍കിയപ്പോള്‍ അധികൃതർക്ക് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍, അഭിഷേക് മൂന്ന് തവണ നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതാണെന്ന് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു.
അഭിഷേകിന് പിന്നില്‍ ഡൽഹിയില്‍ പ്രവർത്തിക്കുന്ന പ്രവേശന തട്ടിപ്പ് മാഫിയ ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
കോച്ചിംഗ് സെന്‍ററുകളെന്ന വ്യാജേന പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘം, വിദ്യാർത്ഥികള്‍ക്കായി വ്യാജ സ്കോറുകളും രേഖകളും കെട്ടിച്ചമയ്ക്കുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. ഹരിയാനയില്‍ ആണ് അഭിഷേക് പഠിച്ചിരുന്നത്. കേണിക്കരൈ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.