വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: ഒളിവിൽ പോയ പ്രതികളെ തിരൂരിൽ നിന്നും പോലീസ് പിടികൂടി

Spread the love

 

തിരുവനന്തപുരം: വിവാഹ വാ​ഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘം പിടിയിൽ. പെരുമാതുറ സ്വദേശികളായ അഫ്സൽ (19), സുൽഫത്ത് (22), ചേരമാൻ തുരുത്ത്  തൗഫീഖ് (24) എന്നിവരെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

പ്രതികൾ പെൺകുട്ടിയെ പെരുമാതുറയിൽ നിന്നും ചിറയിൻകീഴ് എത്തിച്ച ശേഷം ട്രെയിൻ മാർ​ഗം തിരൂരിലേയ്ക്ക് തിരിക്കുകയായിരുന്നു. പോലീസ് പിൻതുടരുന്നു എന്ന് മനസിലാക്കിയ പ്രതികൾ മറ്റൊരു ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. തിരൂരിൽ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.

 

പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.  അന്വേഷണത്തിൽ പെൺകുട്ടി മുൻപ് പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. തുടർന്ന് പ്രതികൾക്കെതിരെ പോക്സോ വകുപ്പും ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group