യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! ദീപാവലിത്തിരക്കില്‍ ആശങ്ക വേണ്ട; നാട്ടിലെത്തിക്കാൻ 58 പ്രത്യേക ട്രെയിൻ; 272 അധിക സര്‍വീസുമായി ദക്ഷിണ റെയില്‍വേ
തിരുവനന്തപുരം: ദീപാവലി ആഘോഷവേളയിലെ യാത്രാത്തിരക്കു കണക്കിലെടുത്ത്, തിരക്കേറിയ പാതകളില്‍ കൂടുതല്‍ സർവീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ.
ദീപാവലിക്കാലത്ത് 58 പ്രത്യേക ട്രെയിനുകള്‍ 272 സർവീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വെ തിരുവനന്തപുരം ഡിവിഷൻ വാർത്താക്കുറിപ്പില്‍ അറിയിച്ചു. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന്, ഏറെ തിരക്കുള്ള തിരുവനന്തപുരം നോർത്ത് -ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത് – എസ്എംവിടി, ബെംഗളൂരു – തിരുവനന്തപുരം നോർത്ത്, കോട്ടയം – എംജിആർ ചെന്നൈ സെൻട്രല്‍ – കോട്ടയം, യശ്വന്ത്പുർ – കോട്ടയം – യശ്വന്ത്പുർ പാതകളില്‍ ഉള്‍പ്പെടെയാണ് പ്രത്യേക ട്രെയിനുകള്‍ സർവീസ് നടത്തുക.
ദീർഘദൂര പാതകളിലും അന്തർസംസ്ഥാന പാതകളിലും വർധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം കൈകാര്യം ചെയ്യുന്നതിനും ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി മറ്റു സേവനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് റെയില്‍വെ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group