നായ കുറുകെ ചാടി, ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു അപകടം: ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം

Spread the love

 

 

മലപ്പുറം: നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. എടപ്പാൾ വട്ടംകുളം കാന്തള്ളൂർ സ്വദേശി പ്രജീഷ് (43) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

video
play-sharp-fill

 

യാത്രക്കാരനുമായി പോകുന്നതിനിടെ നായ കുറുകെ ചാടുകയായിരുന്നു. പെട്ടെന്ന് സഡൻ ബ്രേക്കിട്ടതോടെ ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു.

 

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് പ്രജീഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അപകടത്തിൽ ഓട്ടോയിലെ യാത്രക്കാരന് നിസ്സാരമായി പരിക്കേൽക്കുകയും ചെയ്തു. പ്രജീഷിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.