പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന് ശവകല്ലറ പണിയും, കോണ്‍ഗ്രസിലെ അനൈക്യം എൽഡിഎഫിന് ഗുണം ചെയ്യും, സതീശൻ ശൈലി കോൺഗ്രസ് മാറ്റണം, ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന് ശവകല്ലറ പണിയുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
നിഷേധാത്മകമായ നിലപാടും അഹങ്കാരവുമാണ് പ്രതിപക്ഷ നേതാവിന്‍റെ മുഖമുദ്ര. കോണ്‍ഗ്രസിലെ തമ്മിൽ തല്ല് കാരണം എൽ.ഡി.എഫ് തന്നെ വീണ്ടും അധികാരത്തിലെത്തും. എൽഡിഎഫിന്‍റെ ഭരണമികവ് കൊണ്ടായിരിക്കില്ല അവര്‍ വീണ്ടും അധികാരത്തിലെത്തുക. കോണ്‍ഗ്രസിലെ അനൈക്യം എൽ.ഡി.എഫിന് ഗുണം ചെയ്യും.
കോൺഗ്രസിനോട് വിരോധമില്ല. എന്നാൽ, ചില നേതാക്കൾ വ്യക്തി വിദ്വേഷം തീർക്കുകയാണ്. സുധാകരൻ പറയുന്നതിന്‍റെ എതിര് മാത്രമാണ് സതീശൻ പറയുക. സുധാകരനെ മൂലക്കിരുത്തി സതീശനാണ് കോൺഗ്രസിനെ നയിക്കുന്നത്. സതീശൻ ശൈലി കോൺഗ്രസ് മാറ്റണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോൺഗ്രസിൽ അഭിപ്രായ വ്യക്തതയില്ല. വി.ഡി. സതീശൻ തറ വര്‍ത്തമാനം പറയുകയാണ്. ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോണ്‍ഗ്രസ് തന്നെ അകത്തിടാൻ ശ്രമിച്ചതാണ്. കെ.പി.സി.സി പ്രസിഡന്‍റായിരുന്ന വി.എം സുധീരൻ തന്നെ അറസ്റ്റ് ചെയ്യാൻ അന്നത്തെ ആഭ്യന്തര മന്ത്രിക്ക് കത്തെഴുതിയിരുന്നു. തന്‍റെ സൗകര്യം കൂടി നോക്കി വന്നാൽ സ്ഥാനാർത്ഥികൾക്ക് കാണാം. മുൻകൂട്ടി പറഞ്ഞിട്ട് യു.ഡി.എഫ് സ്ഥാനാർത്ഥികളായ രാഹുലിനും രമ്യക്കും വരാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.