play-sharp-fill
സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ഹണിട്രാപ്പ് ; പൊലീസുകാരെ ഉള്‍പ്പെടെ  കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത അശ്വതി അച്ചുവിനെതിരെ വീണ്ടും കേസ് ; ബിസിനസുകാരനെ ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ് ; തട്ടിപ്പിന് കൂട്ടായി സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനും

സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി ഹണിട്രാപ്പ് ; പൊലീസുകാരെ ഉള്‍പ്പെടെ  കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത അശ്വതി അച്ചുവിനെതിരെ വീണ്ടും കേസ് ; ബിസിനസുകാരനെ ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കേസ് ; തട്ടിപ്പിന് കൂട്ടായി സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥനും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പൊലീസുകാരെ ഉള്‍പ്പെടെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസുകളില്‍ പ്രതിയായ കൊല്ലം സ്വദേശി അശ്വതി അച്ചുവിന് എതിരെ വീണ്ടും കേസ്. ഹണി ട്രാപ്പ് കേസിലാണ് അശ്വതി വീണ്ടും കുടുങ്ങിയത്. അശ്വതി, സുഹൃത്തായ പൊലീസുകാരന്‍ രാജേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. പുനലൂര്‍ സ്വദേശിയായ ബിസിനസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മെഡിക്കല്‍കോളജ് പൊലീസ് ആണ് കേസ് എടുത്തത്.

അശ്വതിയുടെ പതിവ് സ്റ്റൈലിലാണ് ബിസിനസുകാരനെയും ഹണിട്രാപ്പില്‍ കുടുക്കിയത്. സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി അടുപ്പമുണ്ടാക്കിയ ശേഷം വാടകയ്ക്കു താമസിക്കാന്‍ ഫ്‌ലാറ്റ് തരപ്പെടുത്തി നല്‍കണമെന്ന് പുനലൂര്‍ സ്വദേശിയോട് ആവശ്യപ്പെടുകയായിരുന്നു. അശ്വതിയെ വിശ്വാസത്തിലെടുത്ത ഇയാള്‍ അശ്വതിയെയും കൂട്ടി സുഹൃത്തിന്റെ കുമാരപുരത്തുള്ള ഫ്‌ലാറ്റ് കാണിക്കാന്‍ എത്തി. ഈ സമയം ബിസിനസ്സുകാരനോട് മനഃപൂര്‍വം അടുപ്പം കാട്ടുകയും ഇതിന്റെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്‌ളാറ്റില്‍ നിന്നും കാറില്‍ കയറി മടങ്ങിപ്പോകും വഴി അശ്വതി ഇയാളോടു രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ താനുമൊത്തുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതോടെ ബിസിനസുകാരന്‍ ഭയന്നു പോയി. ഇയാള്‍ കൈവശമുണ്ടായിരുന്ന 25,000 രൂപ നല്‍കി. പിന്നീട് ബാക്കി തുക ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തി. പണം കിട്ടാതായപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥനായ രാജേഷിനെ കൊണ്ട് ഫോണില്‍ വിളിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് പരാതി നല്‍കിയത്.

പൂവാര്‍ സ്വദേശിയായ മധ്യവയസ്‌കനു വിവാഹവാഗ്ദാനം നല്‍കി 40,000 രൂപ തട്ടിയെടുത്ത കേസില്‍ അശ്വതിയെ പൂവാര്‍ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തലസ്ഥാനത്തെ ഒരു ജനപ്രതിനിധിയുമായി നടത്തിയത് എന്ന് ആരോപിക്കപ്പെട്ട ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നത് വിവാദമായിരുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി പോലിസുകാരെയും അശ്വതി നേരത്തെ ഹണിട്രാപ്പില്‍ കുടുക്കിയിട്ടുണ്ട്.