play-sharp-fill
പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ കുഴൽപ്പണ വേട്ട; ബൈക്കിന്‍റെ സീറ്റിൽ പ്രത്യേകം തയാറാക്കിയ അറയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 50 ലക്ഷത്തിന്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ; പണം കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു

പാലക്കാട്: മണ്ണാർക്കാട് ആനമുളിയിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 50 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ. പണം കടത്താൻ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.

തൂത സ്വദേശി ഒറ്റയത്ത് സജീറാണ് മണ്ണാർക്കാട് പോലീസിന്‍റെ പിടിയിലായത്. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ പോലീസ് ആനമൂളി ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സജീർ പിടിയിലായത്.

ഇയാളിൽ നിന്ന് 49,87,500 രൂപ പിടിച്ചെടുത്തു. ബൈക്കിന്‍റെ സീറ്റിൽ പ്രത്യേകം തയാറാക്കിയ അറയിൽ ഒളിപ്പിച്ചാണ് പണം കടത്തിയിരുന്നത്. കോയമ്പത്തൂരിൽ നിന്നാണ് പണം കടത്തിയതെന്ന് പോലീസ് പറഞ്ഞു. മണ്ണാർക്കാട് ഡിവൈഎസ്‌പി സി സുന്ദരൻ, എസ്ഐ എം അജാസുദ്ദീൻ, എഎസ്ഐ ശ്യാം, ഡാൻസാഫ് സംഘം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിയിലായ ആൾ കാരിയർ മാത്രമാണെന്നും പണം ആരുടേതാണെന്ന് അന്വേഷിച്ചു വരികയാണെന്നും ഡിവൈഎസ്‌പി പറഞ്ഞു.