സംസ്ഥാനത്ത് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; 17.91 ലക്ഷം വോട്ടർമാരുടെ കുറവ്; കരട് പട്ടികയിന്മേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബർ 28 വരെ സമർപ്പിക്കാം; അന്തിമ വോട്ടർപട്ടിക ജനുവരി ആറിന്
തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടികയിൽനിന്ന് 17.91 ലക്ഷം വോട്ടർമാരുടെ കുറവാണ് 2025 ജനുവരി ഒന്ന് യോഗ്യത തീയതിയായുള്ള പ്രത്യേക സംക്ഷിപ്ത വോട്ടർ കരട് പട്ടികയിലുള്ളത്.
2024 ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏപ്രിൽ നാലിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ആകെ വോട്ടർമാർ 2.77 കോടി ആയിരുന്നെങ്കിൽ കരട് പട്ടികയിൽ 2.59 കോടിയായി കുറഞ്ഞു. 1.34 ലക്ഷം പുരുഷ വോട്ടർമാരുണ്ടായിരുന്നത് 1.25 കോടിയായി. 8.79 ലക്ഷം കുറവ്.
1.43 കോടി വനിത വോട്ടർമാരിൽ 9.12 ലക്ഷം പേർ കുറഞ്ഞ് 1.34 കോടിയായി. ട്രാൻസ്ജെൻഡർ വോട്ടർമാർ 367ൽനിന്ന് 26 പേർ കുറഞ്ഞ് 341ആയി. 83,765 പ്രവാസി പുരുഷ വോട്ടർമാരിൽ 2,436 പേർ കുറഞ്ഞ് 81,329 ആയി. 6,965 വനിത പ്രവാസി വോട്ടർമാരിൽ 2,156 പേർ കുറഞ്ഞ് 5,850 പേരായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രവാസി ട്രാൻസ്ജെൻഡർ വോട്ടർമാരുടെ എണ്ണത്തിൽ മാറ്റമില്ല. ഒമ്പതു പേരാണ് ഈ ഗണത്തിൽ. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒമ്പത് നിയമസഭ നിയോജക മണ്ഡലങ്ങളെ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കലിൽനിന്ന് ഒഴിവാക്കി. കരട് വോട്ടർപട്ടിക വിവരങ്ങൾ വെബ്സൈറ്റിൽ (“www.ceo.kerala.gov.in”) ലഭ്യമാണ്.
സൂക്ഷ്മപരിശോധനക്ക് താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവൽ ഓഫിസറുടെ കൈവശവും കരട് വോട്ടർപട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫിസുകളിൽനിന്ന് കൈപ്പറ്റാം. കരട് പട്ടികയിന്മേലുള്ള ആക്ഷേപങ്ങളും അവകാശവാദങ്ങളും നവംബർ 28 വരെ സമർപ്പിക്കാമെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ പ്രണബ് ജ്യോതിനാഥ് അറിയിച്ചു.
പുതിയതായി പേര് ചേർക്കാനും വോട്ടർപട്ടികയിലെ തെറ്റുകൾ തിരുത്താനും മരണപ്പെട്ടവരെയും സ്ഥലം മാറിയവരെയും ഒഴിവാക്കാനും voters.eci.gov.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ് ലൈൻ ആപ് വഴിയോ അപേക്ഷിക്കാം. 17 വയസ്സ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ മുൻകൂറായി അപേക്ഷിക്കാം.
അപേക്ഷ സമർപ്പിച്ച ശേഷം, ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ തീയതികളിൽ എന്നാണോ 18 വയസ്സ് പൂർത്തിയാകുന്നത് ആ തീയതിയിൽ അപേക്ഷ പരിശോധിക്കുകയും അർഹത അനുസരിച്ച് വോട്ടർപട്ടികയിൽ ഇടം നൽകുകയും ചെയ്യും. ഇതിനുശേഷം തിരിച്ചറിയൽ കാർഡ് ലഭിക്കും. ജനുവരി ആറിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
2020ൽ ഫ്ലോട്ടിങ് സംവരണം നിർത്തലാക്കാൻ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് എഴുതിയ കത്തിലെ അതേ വാദങ്ങൾ തന്നെയാണ് നാലുവർഷങ്ങൾക്കിപ്പുറം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും ആവർത്തിച്ചിരിക്കുന്നത്. അന്ന് ഫയൽ മുഖ്യമന്ത്രിയുടെ മുമ്പാകെ എത്തിയെങ്കിലും നിർദേശം തള്ളുകയായിരുന്നു. ഈ വർഷം ഫ്ലോട്ടിങ് സംവരണം തുടരാൻ തീരുമാനിച്ചെങ്കിലും പ്രശ്നം ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രവേശന പരീക്ഷാ പ്രോസ്പെക്ടസ് പരിഷ്കരണ സമിതിയുടെ പരിഗണനക്ക് വിട്ടിരിക്കുകയാണ്.
ഫ്ലോട്ടിങ് സംവരണം റദ്ദാക്കാൻ കത്ത് നൽകിയ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് പരിഷ്കരണ സമിതി യോഗം ചേരുന്നതും. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെ സമിതിയിൽ അംഗവുമാണ്. സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സർക്കാർ എടുക്കുന്ന തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഫ്ലോട്ടിങ് സംവരണത്തിന്റെ ഭാവി.