play-sharp-fill
ഭൂമിക്കടിയിൽ നിന്ന് സ്ഫോടനം പോലെ വലിയ ശബ്ദം; ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം കേട്ടുവെന്ന് പരിസരവാസികൾ; പരിശോധനയിൽ വീടുകൾക്ക് വിളളൽ; ഭൂമി കുലുക്കമല്ലെന്ന് പ്രാഥമിക റിപ്പോർട്ട്; ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും

ഭൂമിക്കടിയിൽ നിന്ന് സ്ഫോടനം പോലെ വലിയ ശബ്ദം; ഒരു കിലോമീറ്റർ അകലെ വരെ ശബ്ദം കേട്ടുവെന്ന് പരിസരവാസികൾ; പരിശോധനയിൽ വീടുകൾക്ക് വിളളൽ; ഭൂമി കുലുക്കമല്ലെന്ന് പ്രാഥമിക റിപ്പോർട്ട്; ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും

മലപ്പുറം: പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്ദം കേട്ട ആനക്കല്ല് പട്ടികവർഗ നഗറിൽ ഇന്ന് വിദഗ്ധ സംഘം പരിശോധന നടത്തും. ഇന്നലെ ശബ്ദം അനുഭവപ്പെട്ടതിന് പിന്നാലെ വില്ലേജ് ഓഫീസറും പഞ്ചായത്ത് അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.

ഭൂമി കുലുക്കമല്ല ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്നലെ രാത്രി 9.30 ഓടെയാണ് ശബ്ദമുണ്ടായത്. ഭൂമിക്കടിയിൽ നിന്നും ആദ്യം സ്ഫോടനം പോലെയാണ് ശബ്ദം കേട്ടത്. പിന്നാലെ പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റി, ബന്ധുവീടുകളിലേക്കും സ്കൂളിലേക്കും മാറ്റി താമസിപ്പിച്ചു.

രണ്ട് വീടുകൾക്ക് വിളളൽ വീണതായി പരിശോധനയിൽ കണ്ടെത്തി. ഇന്നലെ രാത്രി 9.30 ഓടെയുണ്ടായ ശബ്ദം ഒരു കിലോമീറ്റർ അകലെ വരെ കേട്ടുവെന്ന് പരിസരവാസികൾ പറഞ്ഞു. തുടർ ശബ്ദം ഉണ്ടായതോടെ പരിഭ്രാന്തരായ നാട്ടുകാർ വീടിന് പുറത്തിറങ്ങി നിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമ പഞ്ചായത്ത് അംഗങ്ങളും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി പരിശോധന നടത്തി. ഭൂമി കുലുക്കം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്ന് സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തും.