കോട്ടയം നാഗമ്പടം ഇന്നുമുതൽ വനമായി മാറുന്നു; പെരുമ്പാമ്പിനെയും ഇഗ്വാനയെയും പിടിച്ച് ഒരു ഫോട്ടോ എടുത്താലോ..? കാട്ടിലെ വമ്പന്മാരുടെ മുമ്പിൽ നെഞ്ചുവിരിച്ച് നിൽക്കാൻ ധൈര്യമുണ്ടോ..? എങ്കിൽ പോന്നോളൂ… പക്ഷികളെയും മൃഗങ്ങളെയും അടുത്തറിയാൻ കേരളത്തിലെ ഏറ്റവും വലിയ എക്സോട്ടിക് പെറ്റ് ഷോ ആനിമല്‍ കിംങ്ഡം ഇന്നു വൈകീട്ട് 5 മുതല്‍ കോട്ടയത്ത്; കൂടെ 100 ഓളം വാണിജ്യ സ്റ്റാളുകളും, കോഴിക്കോടൻ ഫുഡ് കോർട്ടും; പ്രദർശനം നവംബർ 10വരെ മാത്രം
കോട്ടയം: ഇന്നു മുതല്‍ കോട്ടയം നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയം കൊതുക കാഴ്ചകളുടെ വിരുന്നൊരുക്കുന്നു. പക്ഷികളെയും മൃഗങ്ങളെയും അടുത്തറിയാൻ കേരളത്തിലെ ഏറ്റവും വലിയ എക്സോട്ടിക് പെറ്റ് ഷോ ആനിമല്‍ കിംങ്ഡം ഇന്നു മുതല്‍ കോട്ടയത്ത്.
വൈകിട്ട് അഞ്ചു മണിയ്ക്ക് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പരിപാടി ഉദ്ഘാടനം ചെയ്യും. ദൃശ്യ മാധ്യമങ്ങളില്‍ മാത്രം കണ്ടിരുന്ന വിദേശയിനം പക്ഷികളെയും മൃഗങ്ങളെയും നേരിട്ട് കാണുവാനും അവയോടൊപ്പം സമയം ചിലവഴിക്കുവാനും അവസരമൊരുക്കുകയാണ് പെറ്റ് ഷോ.
കേരളത്തില്‍ ആദ്യമായി ഓപ്പണ്‍ എവിയറി രീതിയിലുള്ള പെറ്റ് ഷോയും സജീകരിച്ചിട്ടുണ്ട്. പെരുമ്പാമ്പിനോടൊപ്പവും ഇഗ്വാനയോടൊപ്പവും ഫ്രീ ആയി സെല്‍ഫി എടുക്കാനുള്ള കൗണ്ടറും ഇവിടെയുണ്ട്. കൂടാതെ കാട്ടിലെ വമ്പന്മാരെ കോർത്തിണക്കി ഒരു റോബോട്ടിക് സൂം നിർമ്മിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ അകത്തും പുറത്തും ഉള്ള 100 ഓളം വാണിജ്യ സ്റ്റാളുകളും, കോഴിക്കോടൻ ഫുഡ് കോർട്ട് എക്‌സ്‌പോയുടെ ഭാഗം ആണ്. കുട്ടികള്‍ക്കായി പ്രത്യേകം അമ്യൂസ്‌മെന്റ് റൈഡുകളും അലങ്കാര ചെടികളുടെ വില്‍പനക്കായ് വൻ സജ്ജീകരണങ്ങളും ഉണ്ട്.
എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 9:30 വരെയാണ് പ്രദർശനം. വെറും 12 ദിവസം മാത്രമാണ് പ്രദർശനമുള്ളത്. നവംബർ 10 ന് പ്രദർശനം അവസാനിക്കും.