play-sharp-fill
അഖില ഭാരതീയ അയ്യപ്പസേവാസംഘം ദേശീയ സെക്രട്ടറിക്ക് സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു

അഖില ഭാരതീയ അയ്യപ്പസേവാസംഘം ദേശീയ സെക്രട്ടറിക്ക് സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

അഖില ഭാരതീയ അയ്യപ്പസേവാസംഘത്തിന്റെ പുതിയ ദേശീയ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഡോക്ടർ നാരായണ പ്രസാദിനെ സമന്വയ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കല്യാണനഗറിലെ ജയ് ഗോപാൽ ഗരോഡിയ രാഷ്ട്രോത്ഥാന സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്വീകരണവും അനുമോദനവും നൽകി.

ആർഎസ്എസ് ബാംഗ്ലൂർ ഉത്തര വിഭാഗ സംഘചാലക് ദ്വാരക്നാഥ് പൂച്ചെണ്ടു നൽകിയും പൊന്നാട അണിയിച്ചും സാമൂഹ്യ സേവനത്തിന് ബുക്ക് ഓഫ് ഇന്ത്യ റെക്കോർഡ്സിൽ ഇടം നേടിയ ഡോക്ടർ നാരായണ പ്രസാദിന്റെ അനേകം സാമൂഹ്യ സേവനപ്രവർത്തനങ്ങളെ പ്രകീർത്തിച്ചു സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമന്വയ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് മനോജും, സെൻട്രൽ കമ്മിറ്റി ട്രഷറർനാണുവും റിട്ടയേഡ് സുബൈദാർ മേജർ അശോക് ഗോപിനാഥും അൾസൂർ ബാഗ് മാതൃസമിതി പ്രസിഡണ്ട് ലതിക ബി നായരും, അസൂർ ബാഗ് പ്രസിഡൻറ് രൂപേഷ് കുമാറും, സെക്രട്ടറി റിട്ടയേഡ് ക്യാപ്റ്റൻ രഘുറാംജിയും ട്രഷറർ രാമദാസൻ ഉണ്ണിജിയും മറ്റു അയ്യപ്പ ഭക്തന്മാരും ആദരിച്ചു.