ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ വിദ്യാർത്ഥികളുമായി കോളേജ് ബസിന്റെ കറക്കം; കൈയ്യോടെ പൊക്കി മോട്ടോര്‍ വാഹനവകുപ്പ്; ഒടുവില്‍ വിദ്യാര്‍ത്ഥികളെ വീട്ടിലെത്തിച്ചത് ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തില്‍
മല്ലപ്പള്ളി: നേരായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ വിദ്യാർത്ഥികളുമായി പോയ കോളേജ് ബസിനെ കൈയ്യോടെ പൊക്കി എംവിഡി.
ഇതോടെ രാവിലെ കോളേജ് വാനില്‍ പോയ വിദ്യാര്‍ഥികളില്‍ പലരും പിന്നെ വീടുകളിലെത്തിയത് മോട്ടോര്‍വാഹന വകുപ്പിന്റെ സ്വന്തം കാറിലാണ്. കല്ലൂപ്പാറ എന്‍ജിനിയറിങ് കോളേജിലാണ് ഇന്നലെ നാടകീയ സംഭവങ്ങള്‍ നടന്നത്.
ബസിന്റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞും വിദ്യാര്‍ഥികളെ കയറ്റി സര്‍വീസ് നടത്തിവന്ന വാന്‍ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടിയതോടെ ആയിരുന്നു ഇത്. കോളേജിനുവേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയ വാനാണ് പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് പിടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളേജ് സമയത്തിനുശേഷം വിദ്യാര്‍ഥികളെ വീടുകളില്‍ ഇറക്കി വരുമ്പോഴായിരുന്നു പരിശോധന നടന്നത്.
വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി നാലുമാസം മുന്‍പ് കഴിഞ്ഞിരുന്നു. വാഹനം കസ്റ്റഡിയിലെടുത്ത എം.വി.ഡി. അതിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തില്‍ ഒടുവില്‍ വീടുകളില്‍ എത്തിക്കുകയായിരുന്നു.