സിപിഎം-ബിജെപി കുട്ടുകെട്ടിന് എതിരായ വോട്ടാണ് തനിക്ക് പാലക്കാട് കിട്ടുകയെന്ന് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ: പൂരം കലക്കലിന് തുടർച്ചയാണ് പാലക്കാട്ട് തെരഞ്ഞെടുപ്പിൽ നടക്കുന്നതെന്നും മാങ്കുട്ടത്തിൽ പറഞ്ഞു.
കോട്ടയം: 2026 -ൽ രൂപപ്പെടാൻ പോകുന്ന സിപിഎം – ബിജെപി മുന്നണി ബന്ധത്തിനെതിരായ വോട്ടാണ് തനിക്ക് കിട്ടുന്ന ഓരോ വോട്ടുമെന്ന് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ.
തന്റെ പേരിൽ അപരന്മാർ സജീവമായ തെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെയും ബിജെപിയുടെയും സ്ഥാനാർത്ഥിമാരുടെ അപരന്മാർ ഇല്ലാത്തത് ഇത്തരം ചില ഡീലുകളുടെ ഭാഗമാണെന്നും രാഹുൽ കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബിജെപി പിന്തുണ തേടിയുള്ള സി പി എ മ്മിൻ്റെ കത്തും, പി.പി ദിവ്യയുമായി ബന്ധപ്പെട്ടുള്ള മറ്റൊരു കത്തും വാർത്തയായത് മറക്കാൻ വേണ്ടിയാണ് പാലക്കാട് ഡിസിസിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച കത്ത് പെട്ടന്ന് പുറത്ത് വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്നെ സ്ഥാനാർത്ഥി ആക്കണമെന്ന് ആവശ്യപ്പെട്ടത് ഉൾപ്പെടെ നാല് കത്തുകളാണ് ഡിസിസി നേതൃത്വം നൽകിയത്. ഇന്ന് കോൺഗ്രസിലെ ഇല്ലാത്ത ചിലരാണ് ഈ കത്ത് ഇപ്പോൾ പുറത്തുവിട്ടത്.
ഈ സാഹചര്യത്തിൽ താൻ സ്ഥാനാർത്ഥിയല്ലായെങ്കിലും ഇത്തരത്തിൽ മറ്റൊരു കത്തിലൂടെ ആരോപണം നിലവിൽ ഉണ്ടായേനെ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.
ഇടുതുപക്ഷത്തിന്റെ കടുത്ത വിമർശകനാണ് താൻ എന്ന് പറയുമ്പോഴും താൻ പറഞ്ഞത് മുഴുവൻ രാഷ്ട്രീയമാണ്.,
പക്ഷെ പാലക്കാട്ടെ ഇടത് സ്ഥാനാർഥി മുഖ്യമന്ത്രിയെ വ്യക്തിപരമായി പോലും വിമർശിച്ചയാളാണെന്നും രാഹുൽ പറഞ്ഞു. ഇമ്പച്ചി ബാവയുടെ പൈതൃകം മറന്ന ഇടതുപക്ഷത്തിൻ്റെ ചിഹ്നം പോലും ഡമ്മിയായി പോയില്ലേ എന്നുള്ള പ്രതികരണവും അദ്ദേഹം നടത്തി.
തൃശ്ശൂർ പൂരം കലക്കാൻ വേണ്ടിയുള്ള ശ്രമം ബിജെപിയും സിപിഎമ്മും തമ്മിൽ നടത്തിയിരുന്നു. ഈ നീക്ക് പോക്കിൻ്റെ തുടർച്ചയാണ് പാലക്കാട് നടക്കുന്നത്.
വെള്ളാപ്പള്ളി നടേശൻ തനിക്ക് സന്ദർശനത്തിന് അനുമതി നിഷേധിച്ചതായി തന്നോട് പറഞ്ഞിട്ടില്ല എന്നും രാഹുൽ കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.