ഹോട്ടലിലേക്ക് വിളിച്ച് വരുത്തി യുവാവിനെ അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കി; സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു; കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് അസ്വാഭാവിക ലൈംഗിക പീഡനം, ഐടി വകുപ്പിലെ സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി
ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. അസ്വാഭാവിക ലൈംഗിക പീഡനം, ഐടി വകുപ്പിലെ സ്വകാര്യത ഹനിക്കൽ എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ബെംഗളൂരു ദേവനഹള്ളി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് കസബ പോലീസാണ് കേസ് ബെംഗളൂരു പോലീസിന് കൈമാറിയത്.
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള ഹോട്ടലിലേക്ക് വിളിച്ച് വരുത്തി യുവാവിനെ അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നതായിരുന്നു കേസ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് ദിവസത്തിനകം പരാതിക്കാരനെയും പ്രതിയായ രഞ്ജിത്തിനെയും മൊഴിയെടുക്കാൻ വിളിപ്പിക്കും. ശനിയാഴ്ചയാണ് രഞ്ജിത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
Third Eye News Live
0