വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയോട് അപമര്യാദയായി പെരുമാറി ; പ്രതിയെ അറസ്റ്റ് ചെയ്ത് ഏറ്റുമാനൂർ പോലീസ് 

Spread the love

ഏറ്റുമാനൂർ : മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ ആർ ജി എച്ച്  കോളനിയിൽ നെടുംപുറത്ത് വീട്ടിൽ സോനുപ്രസാദ് സി. എസ് (35) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

കഴിഞ്ഞദിവസം ഉച്ചയോടുകൂടി മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ മധ്യവയസ്കയെ ചീത്തവിളിക്കുകയും, കയ്യിൽ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഇയാൾക്ക് ഇവരോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പ്രതി ഇവരുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കാൻ ശ്രമിച്ചത്. മധ്യവയസ്ക ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ പിടികൂടുകയുമായിരുന്നു.

ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ മാരായ അഖിൽദേവ്, ഗിരീഷ്, സിനിൽകുമാർ, എ.എസ്.ഐ മാരായ വിനോദ്, സജി, സി.പി.ഓ മാരായ ഡെന്നി, സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സോനുപ്രസാദ് ഏറ്റുമാനൂർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.