play-sharp-fill
ഗോഡ്ഫാദറും ജയിംസ് ബോണ്ടുമായി അമ്പരപ്പിച്ച് മോഹൻലാൽ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഹോളിവുഡ് അവതാരം

ഗോഡ്ഫാദറും ജയിംസ് ബോണ്ടുമായി അമ്പരപ്പിച്ച് മോഹൻലാൽ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഹോളിവുഡ് അവതാരം

സ്വന്തം ലേഖകൻ

ഇന്ത്യന്‍ സിനിമാലോകത്തിന്‍റെ അഭിമാനമായാണ് മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കണക്കാക്കുന്നത്. പലപ്പോഴും ഹോളിവുഡ് താരങ്ങളുമായാണ് ഇരുവരേയും താരതമ്യം ചെയ്യാറുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് മോഹന്‍ലാലിന്‍റെ ഹോളിവുഡ് അവതാരമാണ്.

ഹോളിവുഡിലെ ക്ലാസിക് സിനിമകളില്‍ നായകനായി മോഹന്‍ലാല്‍ വന്നാല്‍ എങ്ങനെയുണ്ടാകും എന്ന് കാണിക്കുന്നതാണ് ഈ വിഡിയോ. എഐയുടെ സഹായത്തോടെയാണ് ചിത്രങ്ങളും വിഡിയോയും സൃഷ്ടിച്ചിരിക്കുന്നത്. റോക്കി, ഗോഡ്ഫാദർ, ടൈറ്റാനിക്ക്, ടോപ് ഗണ്‍, ഇന്ത്യാന ജോണ്‍സ്, മേട്രിക്‌സ്, സ്റ്റാര്‍ വാര്‍സ്, ജയിംസ് ബോണ്ട്, പ്രഡേറ്റർ തുടങ്ങിയ ക്ലാസിക്ക് സിനിമകളിലെ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിന്‍റേജ് ലുക്കിലാണ് മോഹന്‍ലാലിനെ കാണുന്നത്. ഐ ഇമാജിന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത ഈ ചിത്രങ്ങളും വിഡിയോകളും ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. വന്‍ വൈറലാവുകയാണ് ചിത്രങ്ങളും വിഡിയോയും. ഹോളിവുഡ് സിനിമയില്‍ നായകനായി മോഹന്‍ലാല്‍ എത്തിയിരുന്നെങ്കില്‍ ഗംഭീരമാകുമായിരുന്നു എന്നാണ് ആരാധകരുടെ കമന്‍റുകള്‍.