ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തിയ വർക്കല സ്വദേശിയായ വയോധികനെ കാണ്മാനില്ല
തിരുവനന്തപുരം: ക്ഷേത്രദർശനത്തിന് എത്തിയ വയോധികനെ കാണ്മാനില്ല. വർക്കലയിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ വർക്കല ചെറുകുന്നം ലീലാഭവനിൽ ജഗദപ്പൻ (75) നെയാണ് കാണാതായത്.
ഞായറാഴ്ച രാവിലെ മുതലാണ് ഗുരുവായൂർ അമ്പല പരിസരത്തു നിന്നും ഇയാളെ കാണാതായത്. ഇന്നലെ മുഴുവൻ പരിസര പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ജഗദപ്പനെ കണ്ടെത്തിയില്ല. പരാതിയെ തുടർന്ന് പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.
Third Eye News Live
0