video
play-sharp-fill
എഴുനൂറോളം ജീവനക്കാർ; ആറ് മാസത്തെ  വിവരശേഖരണം; തൃശൂര്‍ ജിഎസ്ടി റെയ്ഡിലൂടെ വരുമാനം വെറും രണ്ട് കോടി; വൻകിടക്കാരായ സ്ഥാപനങ്ങളെ ഒഴിവാക്കിയുള്ള ഇൻ്റലിജൻസ് റെയ്ഡ് പലതും മറയ്ക്കാനുള്ള പ്രഹസനമോ..? സർക്കാർ ലക്ഷ്യം വെച്ചത് ബൈ ഇലക്ഷൻ ഫണ്ട് പിരിവോ..?

എഴുനൂറോളം ജീവനക്കാർ; ആറ് മാസത്തെ വിവരശേഖരണം; തൃശൂര്‍ ജിഎസ്ടി റെയ്ഡിലൂടെ വരുമാനം വെറും രണ്ട് കോടി; വൻകിടക്കാരായ സ്ഥാപനങ്ങളെ ഒഴിവാക്കിയുള്ള ഇൻ്റലിജൻസ് റെയ്ഡ് പലതും മറയ്ക്കാനുള്ള പ്രഹസനമോ..? സർക്കാർ ലക്ഷ്യം വെച്ചത് ബൈ ഇലക്ഷൻ ഫണ്ട് പിരിവോ..?

തൃശൂർ : എഴുനൂറോളം ജീവനക്കാർ, ആറുമാസത്തെ ഇൻ്റലിജൻസ് വിവരശേഖരണം… ഇങ്ങനെയെല്ലാം തയ്യാറെടുപ്പുകളോടെ ആയിരുന്നു തൃശൂരില്‍ കഴിഞ്ഞ ദിവസം ജിഎസ്ടി ഇൻ്റലിജൻസ് വിഭാഗം സ്വർണവ്യാപാര കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്.

കിട്ടിയത് കണക്കില്‍പെടാത്ത 104 കിലോ സ്വർണം. “ഇൻ്റലിജൻസ് വിഭാഗം ഇൻ്റലിജൻസ് രീതിയില്‍ തന്നെ പ്രവർത്തിച്ചത് കൊണ്ടാണ് റെയ്ഡ് ഇത്ര വലിയ വിജയമായത്”- എന്നാണ് നേതൃത്വം നല്‍കിയ ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ നടപടികള്‍ക്കിടെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി പറഞ്ഞത്. ബ്രേക്കിങ് ന്യൂസുകളെല്ലാം ഒടുങ്ങിയ സാഹചര്യത്തില്‍ ഇനി പരിശോധിക്കാം, റെയ്ഡ് എത്ര വലിയ വിജയമായിരുന്നു.

ഒരുകിലോ സ്വർണത്തിന് ശരാശരി 70 ലക്ഷം രൂപയാണ് വില. 100 കിലോയ്ക്ക് 70 കോടി രൂപ. സ്വർണ്ണത്തിൻ്റെ നികുതി നിരക്ക് മൂന്ന് ശതമാനം. അതായത് 70 കോടി വിലയുള്ള സ്വർണത്തില്‍ നിന്നും നികുതിയായി കിട്ടാൻ പോകുന്നത് രണ്ടുകോടി 10 ലക്ഷം രൂപയാണ്. പരമാവധി പെനാല്‍റ്റി കൂടി അടച്ചാല്‍ ഒരു 30 ലക്ഷം വേറെയും സർക്കാരിന് കിട്ടാം. അങ്ങനെ ആകെ രണ്ടുകോടി 40 ലക്ഷം രൂപയാണ് സർക്കാരിന് കിട്ടുക. ഉദ്യോഗസ്ഥരെ കാര്യക്ഷമമായി ഫീല്‍ഡിലിറക്കി പണിയെടുപ്പിച്ചാല്‍ വെറും രണ്ടു ദിവസം കൊണ്ട് പിഴയായി ഇതിലും ഉയർന്ന തുക സർക്കാരിന് സമാഹരിക്കാൻ കഴിയുന്നതേയുള്ളൂ എന്നതാണ് ഇത്തരം ഉഡായിപ്പ് ഷോകളുടെ ബാക്കിപത്രം!!

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂറിസ്റ്റ് ബസ് വാടകയ്ക്ക് എടുത്ത് തീർത്ഥാടകരായും സഞ്ചാരികളായും വേഷംമാറി എത്തിയ ജിഎസ്ടിക്കാർ വെള്ളിയാഴ്ച പുലർച്ചെ വടക്കുന്നാഥന്റെ സന്നിധിയില്‍ സംഗമിച്ച ശേഷമാണ് കാല്‍നടയായും ഓട്ടോറിക്ഷയിലും നികുതിവെട്ടിപ്പുകാരുടെ സങ്കേതങ്ങളില്‍ എത്തിയത്. വൻകിടക്കാരായ മലബാർ ഗോള്‍ഡ്, ഭീമ, ജോസ്കോ, ജോയി ആലുക്കാസ്, കല്യാണ്‍, ചെമ്മണ്ണൂർ ബോബി തുടങ്ങി ഏതെങ്കിലുമൊരു സ്ഥാപനത്തിൻ്റെ പടിക്കലെങ്കിലും ഇവരാരും പോയതായി വിവരമില്ല. 700 ഉദ്യോഗസ്ഥരെ അണിനിരത്തി ഒറ്റദിവസം നടത്തിയ ഈ റെയ്ഡില്‍ വൻകിടക്കാരെ പൂർണമായി ഒഴിവാക്കിയതിലൂടെ കേരളത്തിലെ വൻകിട ജ്വല്ലറി ഗ്രൂപ്പുകളെല്ലാം മര്യാദക്കാരാണെന്നും, ചെറുകിടക്കാരാണ് നികുതി വെട്ടിപ്പുകാരെന്നും ഉള്ള പ്രതീതി ഉണ്ടാക്കാൻ ജിഎസ്ടിക്ക് കഴിഞ്ഞു. പരസ്യദാതാക്കളായ വൻകിടക്കാർക്ക് ക്ഷീണമുണ്ടാകില്ലെന്ന് ഉറപ്പിച്ചതോടെ മുഖ്യധാരാ മാധ്യമങ്ങളും റെയ്ഡിന് പരമാവധി പബ്ലിസിറ്റി കൊടുത്തു.

അതേസമയം വൻകിടക്കാരെയാകെ ഒഴിവാക്കിയതിലൂടെ ബൈ ഇലക്ഷൻ ഫണ്ട് പിരിവാണ് സർക്കാർ ലക്ഷ്യം വെച്ചതെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. സർവീസിലിരിക്കെ നിരവധി കൈക്കൂലി കേസുകളില്‍ നടപടി നേരിട്ട ഒരു ഉദ്യോഗസ്ഥനെ വിരമിച്ച ശേഷം ജിഎസ്ടി വകുപ്പില്‍ പുനഃപ്രതിഷ്ഠിച്ച്‌ 48 മണിക്കൂർ തികയും മുൻപാണ് തൃശൂർ ലക്ഷ്യമിട്ട് സംഘം നീങ്ങിയത്. മാത്രവുമല്ല, കഴിഞ്ഞ 21 മുതല്‍ കൊച്ചിയിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ചിരുന്ന ഇൻ്റലിജൻസ് വിഭാഗത്തിൻ്റെ പഞ്ചനക്ഷത്ര പരിശീലനം വിവാദമാകുമെന്ന ഘട്ടമെത്തിയപ്പോള്‍ തട്ടിക്കൂട്ടിയതാണ് റെയ്ഡ് പ്രഹസനമെന്ന് ജീവനക്കാർക്കിടയില്‍ തന്നെ ആക്ഷേപമുണ്ട്.

46.6 ലക്ഷം മുടക്കിയാണ് കൊച്ചി കാക്കനാട്ടെ, ‘ഫോർ പോയിൻ്റ്സ് ബൈ ഷെറാട്ടണ്‍’ എന്ന നക്ഷത്രഹോട്ടലില്‍ പരിശീലനം ഒരുക്കിയത്. ചിലവ് ചുരുക്കാനുള്ള സർക്കാർ മാർഗനിർദേശങ്ങള്‍ക്കും വിരുദ്ധമാണിത്. എന്നാല്‍ പരമാവധി രണ്ടരക്കോടി പിരിഞ്ഞുകിട്ടാനുള്ള ഒറ്റ റെയ്ഡോടെ എല്ലാ ആക്ഷേപങ്ങള്‍ക്കും തടയിടാൻ കഴിഞ്ഞു.