video
play-sharp-fill
‘ഫേസ്ബുക്ക് നിശ്ചലം’: പേജുകളിൽ​ പ്രവേശിക്കാൻ കഴിയുന്നില്ല, ഫേസ്ബുക്ക് അപ്ലിക്കേഷന് സാങ്കേതിക തകരാർ

‘ഫേസ്ബുക്ക് നിശ്ചലം’: പേജുകളിൽ​ പ്രവേശിക്കാൻ കഴിയുന്നില്ല, ഫേസ്ബുക്ക് അപ്ലിക്കേഷന് സാങ്കേതിക തകരാർ

 

 

കൊച്ചി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് ആപ്ലിക്കേഷന് സാങ്കേതിക തകരാർ. പ്രൊഫൈലുകൾ ഉപയോഗിക്കാനാകുന്നുണ്ടെങ്കിലും പേജുകളിൽ പ്രവേശിക്കാനാകുന്നില്ല. സ്വന്തം പേജുകളിലേക്കും മറ്റുള്ള പേജുകളിലേക്കും പ്രവേശിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്തെത്തി.

 

സാങ്കേതിക തകരാറിനെ കുറിച്ച് എക്സിൽ വ്യാപകമായി ട്വീറ്റുകൾ വന്നെങ്കിലും ഫേസ്ബുക്കിൻ്റെ മാതൃകമ്പനിയായി മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ തടസംനേരിടുന്നതായി ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ വെബ് വേർഷനിൽ പേജുകൾ ഉപയോഗിക്കാനാകുന്നുണ്ട്. ഇന്ന് ഉച്ചയോടെയാണ് തടസ്സം നേരിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞ മാർച്ചിൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായിരുന്നു. ഒരു മണിക്കൂറിന് ശേഷമാണ് ഇരു സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടേയും പ്രവർത്തനം സാധാരണനിലയിലായത്. ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ ലോഗിൻ ചെയ്യാനോ ലോഗ് ഔട്ട് ചെയ്യാനോ സാധിച്ചിരുന്നില്ല.