സംവിധായകൻ രഞ്ജിത്തിനെതിരായ യുവാവിന്റെ പീഡന പരാതിയിൽ ബംഗളൂരു പോലീസ് കേസെടുത്തു
ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ പീഡന പരാതിയിൽ ബെംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്.
കോഴിക്കോട് സ്വദേശിയായ പരാതിക്കാരനെ 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഹേമ കമ്മിറ്റി മുൻപാകെയും യുവാവ് പരാതി നൽകിയിരുന്നു.
യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് നടി പറഞ്ഞത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു, പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര വെളിപ്പെടുത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0