ഒരു സിനിമ സെറ്റും സുരക്ഷിതമല്ലാത്തതായി തോന്നിയിട്ടില്ല; സിനിമ സെറ്റുകള്‍ സുരക്ഷ നല്‍കുന്നയിടം, ആരും നിങ്ങളെ ആക്രമിക്കാൻ വരില്ല: നടി നിത്യാ മേനോൻ
ഒരു സിനിമ സെറ്റും സുരക്ഷിതമല്ലാത്തതായി തോന്നിയിട്ടില്ലെന്ന് നിത്യ മേനൻ . ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ വിവിധ സിനിമ ഇൻഡസ്ട്രികളില് പ്രവർത്തിക്കുന്ന നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ മാധ്യമമായ എൻഡിടിവിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ നിത്യ തന്റെ അഭിപ്രായം പങ്കുവെച്ചത്.
മനുഷ്യരെ ലിംഗത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ വേർതിരിച്ചുകാണാൻ എനിക്ക് സാധിക്കില്ല. ഞാൻ മനുഷ്യരെയാണ് കാണുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇങ്ങനെ പെരുമാറരുത്, ഇത് ശരിയല്ല എന്നൊക്കെയാണ് ഞാൻ പറയാറുള്ളത്. ഇതുകൊണ്ട് എനിക്ക് സുരക്ഷയില്ലായ്മ തോന്നിയിട്ടില്ലെന്നും നിത്യ കൂട്ടിച്ചേർത്തു. ധനുഷ് എനിക്ക് പരിചയമുള്ള വ്യക്തിയും സുഹൃത്തുമാണ്.
ഒരു വേഷത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങളെല്ലാം. ഒന്നിലധികം കാര്യങ്ങള്‍ കൈകാര്യം ചെയ്യാൻ സാധിക്കുന്നവരില്‍ ഉള്‍പ്പെടുന്നവരാണ് ഞങ്ങളും.
എല്ലാം മേഖലകളിലേക്ക് സംഭാവന ചെയ്യാനാണ് ശ്രമിക്കുന്നത്. ഇതൊരു സ്വഭാവികമായ പ്രക്രിയയായിട്ടാണ് കാണുന്നതെന്നും നിത്യ പറഞ്ഞു.