video
play-sharp-fill
ജമ്മു കശ്മീരിലെ അഖ്നൂരിൽ സൈനിക ആംബുലൻസിന് നേരെ വെടിവെപ്പ്; ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീരിലെ അഖ്നൂരിൽ സൈനിക ആംബുലൻസിന് നേരെ വെടിവെപ്പ്; ഒരു ഭീകരനെ വധിച്ചു

ജമ്മു : ജമ്മു കശ്മീരിലെ അഖ്‌നൂരിൽ ഭീകരവാദിയെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.സൈനിക ആംബുലൻസിന് നേരെ ആക്രമണം നടത്തിയ ഭീകരനെയാണ് വധിച്ചത്.

മറ്റൊരു ഭീകരൻ കൂടി പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒളിത്താവളം സൈന്യം വളഞ്ഞിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം അഖ്‌നൂർ സെക്ടറിലെ ജോഗ്‌വാൻ മേഖലയിൽ സൈനിക ആംബുലൻസിന് നേരെ ഭീകരർ വെടിയുതിർത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആംബുലൻസിന് നേരെ ഏഴ് റൗണ്ട് വെടി ഉതിർത്തു.സുന്ദർബാനി സെക്ടറിലെ ആസ നിലും സൈനിക വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായി.

സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരവാദികൾ വെടിയുതിർത്തു.മേഖലയിൽ ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.