കേരളത്തിൽനിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽപ്പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം

Spread the love

മലപ്പുറം: കേരളത്തിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസ് കർണാടകത്തിൽ അപകടത്തിൽ പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം.

മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ്  വിവരം.

മലപ്പുറം ഡിപ്പോയിൽ നിന്നും ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്ക് പുറപ്പെട്ട കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസ്സ് ആണ്  പുലർച്ചെ 4 മണിയോടെ നഞ്ചൻകോടിന് സമീപം മധൂരിൽ നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇടിച്ചു കയറി അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈസൂരുവിന് അടുത്തുള്ള സ്ഥലമാണ് നഞ്ചൻകോട്. തിരൂർ വൈലത്തൂർ സ്വദേശി ഹസീബിന്റെ തല വാഹനത്തിലിടിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം.