video
play-sharp-fill
പൂരങ്ങളിലെ ആഘോഷ വെടിക്കെട്ടുകളെ ഇല്ലാതാക്കുന്നതാണ് ഗസറ്റ് വിജ്ഞാപനം, സംസ്ഥാന സര്‍ക്കാര്‍ പൂരം കലക്കി എന്ന് ആക്ഷേപിക്കുമ്പോൾ മറുഭാഗത്ത് പൂരം നടത്തിപ്പ് തടസപ്പെടുത്തുകയാണ് സംഘ്പരിവാര്‍; പൂരം നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാർ നയത്തിനെതിരേ എല്‍ഡിഎഫിന്റെ പ്രതിഷേധ സംഗമം ഒക്ടോബർ 30ന്

തൃശൂര്‍: തൃശൂര്‍ പൂര നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയത്തിനെതിരേ
എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബർ 30ന് വൈകീട്ട് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.

തൃശൂര്‍ നടുവിലാലില്‍ ജംങ്ഷനില്‍ പ്രതിഷേധ പരിപാടി സിപിഎം. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. സിപിഎം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

പൂരങ്ങളിലെ ആഘോഷ വെടിക്കെട്ടുകളെ ഇല്ലാതാക്കുന്നതാണ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം. തൃശൂര്‍ നഗരത്തില്‍ വെടിക്കെട്ടിന്റെ ദൂരപരിധി പ്രായോഗികമായി ഇതു നടത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് ഉയര്‍ത്തിയത് ദുരുദ്ദേശപരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ഭാഗത്ത് കേരള സര്‍ക്കാര്‍ പൂരം കലക്കി എന്ന് ആക്ഷേപിക്കുകയും മറുഭാഗത്ത് പൂര നടത്തിപ്പ് തന്നെ തടസപ്പെടുത്തുകയും ചെയ്യുകയാണ് സംഘ്പരിവാര്‍. തൃശൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രതിനിധി ഇതുവരെ പ്രശ്‌നത്തെ കുറിച്ച് പ്രതികരിക്കാന്‍ പോലും തയാറായിട്ടില്ല. യുഡിഎഫും വിഷയത്തില്‍ ഒളിച്ചു കളിക്കുകയാണെന്നും എൽഡിഎഫ് ആരോപിക്കുന്നു.