![വനത്തിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം; കഴിഞ്ഞ സെപ്റ്റംബറിൽ കാണാതായ ഭരതന്നൂർ സ്വദേശിയുടേതെന്ന് സംശയം; കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഫോണും അസ്ഥികൂടങ്ങൾക്ക് സമീപം കണ്ടെത്തി; ഡിഎൻഎ പരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് വനത്തിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം; കഴിഞ്ഞ സെപ്റ്റംബറിൽ കാണാതായ ഭരതന്നൂർ സ്വദേശിയുടേതെന്ന് സംശയം; കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഫോണും അസ്ഥികൂടങ്ങൾക്ക് സമീപം കണ്ടെത്തി; ഡിഎൻഎ പരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ്](https://i0.wp.com/thirdeyenewslive.com/storage/2024/10/WhatsApp-Image-2024-10-27-at-9.41.30-PM-1.jpeg?fit=699%2C849&ssl=1)
വനത്തിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം; കഴിഞ്ഞ സെപ്റ്റംബറിൽ കാണാതായ ഭരതന്നൂർ സ്വദേശിയുടേതെന്ന് സംശയം; കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഫോണും അസ്ഥികൂടങ്ങൾക്ക് സമീപം കണ്ടെത്തി; ഡിഎൻഎ പരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ്
തിരുവനന്തപുരം: പാങ്ങോട് മൈലമൂട് വനത്തിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഉച്ചയ്ക്ക് ശേഷം വിറക് ശേഖരിക്കാനെത്തിയ സ്ത്രീകളാണ് അസ്ഥികൂടം കണ്ടത്.
കഴിഞ്ഞ സെപ്റ്റംബറിൽ കാണാതായ ഭരതന്നൂർ സ്വദേശിയുടേതാണ് അസ്ഥികൂടം എന്നാണ് പാങ്ങോട് പോലീസിന്റെ പ്രാഥമിക നിഗമനം.
ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തിയ ശേഷമേ ഇത് സംബന്ധിച്ച് സ്ഥിരീകരണത്തിലെത്താൻ കഴിയുവെന്ന് പോലീസ് വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
![](https://i0.wp.com/thirdeyenewslive.com/storage/2021/06/oxy2025-jan.jpeg?fit=2560%2C1452&ssl=1)
ഭരതന്നൂര്‍ സ്വദേശിയെ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഫോണും അസ്ഥികൂടങ്ങൾക്ക് സമീപം കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ഭരതന്നൂര്‍ സ്വദേശിയെ കാണാതായത്. ഇതുസംബന്ധിച്ച പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
Third Eye News Live
0