ഇതുവരെ കാണാത്ത വിവിധയിനം ജീവികളേയും പക്ഷികളേയും, മനം മയക്കുന്ന അലങ്കാര ചെടികളും….! കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ അമ്യൂസ്മെന്റ് റൈഡും ഒപ്പം മനസും വയറും ഒരുപോലെ നിറയ്ക്കുന്ന കിടിലൻ ഭക്ഷണവും ; കേരളത്തിലെ ഏറ്റവും വലിയ എക്സോട്ടിക് പെറ്റ് ഷോ ഈ മാസം 30 മുതൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ; കൗതക കാഴ്ചകൾ കാണാനും ആസ്വദിക്കാനും ഒരുങ്ങിക്കോ…. ഇനി വെറും രണ്ട് ദിവസം മാത്രം
കോട്ടയം : കുട്ടികൾക്കും മുതിർന്നവർക്കും കൗതുക കാഴ്ചകളൊരുക്കി കേരളത്തിലെ ഏറ്റവും വലിയ എക്സോട്ടിക് പെറ്റ് ഷോ ഈ മാസം 30 മുതൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കുന്നു.
ദൃശ്യ മാദ്ധ്യമങ്ങളിൽ മാത്രം കണ്ടിരുന്ന വിദേശയിനം പക്ഷികളെയും മൃഗങ്ങളെയും നേരിട്ട് കാണുവാനും അവയോടൊപ്പം സമയം ചിലവഴിക്കുവാനും പൊതുജനങ്ങൾക്ക് അവസരമൊരുക്കുകയാണ് സംഘാടകർ.
കേരളത്തിൽ ആദ്യമായി ഓപ്പൺ എവിയറി രീതിയിലുള്ള പെറ്റ് ഷോയും സജീകരിച്ചിട്ടുണ്ട്. പെരുമ്പാമ്പിനോടൊപ്പവും ഇഗ്വാനയോടൊപ്പവും ഫ്രീ ആയി സെൽഫി എടുക്കാനുള്ള കൗണ്ടേറും ഇവിടെയുണ്ട്. കൂടാതെ കാട്ടിലെ വമ്പന്മാരെ കോർത്തിണക്കി ഒരു റോബോട്ടിക് സൂ ഉം നിർമ്മിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിന് അകത്തും പുറത്തും ഉള്ള നൂറോളം വാണിജ്യ സ്റ്റാളുകളും , കോഴിക്കോടൻ ഫുഡ് കോർട്ട് എക്സ്പോയുടെ ഭാഗമാണ്.
കുട്ടികൾക്കായി പ്രത്യേകം അമ്യൂസ്മെന്റ് റൈഡുകളും അലങ്കാര ചെടികളുടെ വിൽപനക്കായ് വൻ സജീകരണങ്ങളും എക്സ്പോയിൽ ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ദിവസവും രാവിലെ 11 മണി മുതൽ രാത്രി 9:30 വരെയാണ് പ്രദർശനം. പ്രദർശനം വെറും 12 ദിവസം മാത്രമാണുള്ളത് നവംബർ 10 ന് അവസാനിക്കും.