പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് പിടികൂടി

Spread the love

 

അങ്കമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെ പോലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് ജാലങ്കി സ്വദേശി സബൂജ് (22) നെയാണ് അങ്കമാലി മൂർഷിദാബാദിൽ നിന്ന് പോലീസ് പിടികൂടിയത്.

 

ഒക്ടോബർ 20നാണ് അങ്കമാലി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകളെ കാണാനില്ലെന്ന പരാതി ലഭിക്കുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്  പെൺകുട്ടിയെയും കൊണ്ട് ബസിൽ ബംഗലുരുവിൽ എത്തിയതായും അവിടെ നിന്ന് വിമാനത്തിൽ കൊൽക്കത്തയിലേക്ക് കടന്നതായും കണ്ടെത്തിയത്.

 

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ കെ.പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിത് കുമാർ എന്നിവർ തൊട്ട് പിന്നാലെ കൊൽക്കത്തയിലേക്കും ബംഗ്ലാദേശ് കൊൽക്കത്തയിലേക്കും ബംഗ്ലാദേശ് അതിർത്തി ഉൾഗ്രാമമായ ജാലങ്കിയിലുമെത്തി. പെൺകുട്ടിയെ അവിടെ ഇയാളുടെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയായിരുന്നു. തുടർന്ന് രണ്ടുപേരെയും കേരളത്തിലേക്ക് എത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group