play-sharp-fill
മൊബൈൽ ഫോൺ ജീവനക്കാർക്ക് നേരെ 15 അംഗ ഗുണ്ടാ സംഘങ്ങളുടെ ആക്രമണം: മുൻവൈരാഗ്യമെന്ന് വിലയിരുത്തൽ

മൊബൈൽ ഫോൺ ജീവനക്കാർക്ക് നേരെ 15 അംഗ ഗുണ്ടാ സംഘങ്ങളുടെ ആക്രമണം: മുൻവൈരാഗ്യമെന്ന് വിലയിരുത്തൽ

 

തൃശൂർ: കുന്നംകുളത്ത് മൊബൈൽ കടയിലെ ജീവനക്കാർക്ക് നേരെ ഗുണ്ടാ ആക്രമണം. പതിനഞ്ചോളം പേരടങ്ങുന്ന ഗുണ്ടാ സംഘം കടയിലെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

 

മൊബൈൽ കടയിലെ ജീവനക്കാരനായ യുവാവും ഗുണ്ടകളിലൊരാളും തമ്മിൽ കുറച്ചുനാളുകൾക്ക് മുമ്പ് ബാറിൽ വച്ച് തർക്കമുണ്ടായിരുന്നു. അന്ന് ഗുണ്ട യുവാവിന് നേരെ കത്തിവീശുകയും ചെയ്തിരുന്നു. ഇതോടെ ബാർ ജീവനക്കാർ ഇടപെട്ട് അയാളെ പൊലീസിൽ ഏൽപ്പിച്ചു.

 

ഇതേ വ്യക്തി ഇന്നലെ രാവിലെ മൊബൈൽ ഫോൺ വാങ്ങാനായി അമ്മയ്ക്കൊപ്പം കടയിലെത്തിയിരുന്നു. ഈ സമയം തന്നെ ഓർമയുണ്ടോ എന്ന് ചോദിച്ച ജീവനക്കാരൻ ബാറിലെ സംഭവങ്ങൾ ഓർമിപ്പിച്ചു. ഇതോടെ ഇയാൾ അമ്മയ്ക്കൊപ്പം മടങ്ങിപ്പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടർന്ന് രാത്രി പതിനഞ്ചംഗ സംഘത്തിനൊപ്പമെത്തുകയായിരുന്നു. അമ്മയുടെ മുന്നിൽവച്ച് നാണം കെടുത്തി എന്ന് പറഞ്ഞുകൊണ്ടാണ് യുവാവിനെയും സഹപ്രവർത്തകരെയും ആക്രമിച്ചത്. പരിക്കേറ്റവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.