play-sharp-fill
സമരത്തിനിടെ സിപിഐ-സിപിഎം നേതാക്കളെ സര്‍ക്കിള്‍ ഇൻസ്പെക്ടർ മർദ്ദിച്ചതിൽ വിവാദം; മുഖ്യമന്ത്രിക്ക് പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റ്; ആലപ്പുഴ നോർത്ത് സിഐ എസ് സജികുമാറിന് സ്ഥലംമാറ്റം

സമരത്തിനിടെ സിപിഐ-സിപിഎം നേതാക്കളെ സര്‍ക്കിള്‍ ഇൻസ്പെക്ടർ മർദ്ദിച്ചതിൽ വിവാദം; മുഖ്യമന്ത്രിക്ക് പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റ്; ആലപ്പുഴ നോർത്ത് സിഐ എസ് സജികുമാറിന് സ്ഥലംമാറ്റം

ആലപ്പുഴ: ആലപ്പുഴ നോർത്ത് സിഐ എസ് സജികുമാറിനെ എറണാകുളം ജില്ലയിലെ രാമമംഗലത്തേയ്ക്ക് സ്ഥലംമാറ്റി. സമരത്തിനിടെ സിപിഐ, സിപിഎം നേതാക്കളെ സര്‍ക്കിള്‍ ഇൻസ്പെക്ടർ മർദ്ദിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ആര്യാട് പഞ്ചായത്ത് പ്രസിഡന്‍റ് പരാതി നല്‍കിയിരുന്നു.

സിപിഎം പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ പീഡന പരാതിയില്‍ കേസെടുത്തതും പ്രകോപനമായി. വാട്ടർ അതോറിറ്റി ഓഫീസിലേക്ക് സിപിഐ – സിപിഎം പഞ്ചായത്ത് അംഗങ്ങള്‍ നടത്തിയ ധർണയിലായിരുന്നു പോലീസിന്‍റെ ബലപ്രയോഗം.

അതേസമയം, ആലപ്പുഴ പുന്നമട ലോക്കല്‍ സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ ഇരയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പാർട്ടി ഓഫീസില്‍വെച്ച്‌ ശരീരത്തില്‍ കടന്നുപിടിച്ചു. ലോക്കല്‍ സെക്രട്ടറിയാക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികാതിക്രമമെന്നും പാർട്ടിയില്‍ പരാതി നല്‍കിയിട്ട് നീതി കിട്ടിയില്ലെന്നും മൊഴിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസില്‍ വെച്ചായിരുന്നു പുന്നമട ലോക്കല്‍ സെക്രട്ടറി എസ് എം ഇഖ്ബാലിന്‍റെ ലൈംഗിക അതിക്രമമെന്നാണ് പരാതിക്കാരിയുടെ മൊഴി. പിന്നില്‍ നിന്ന് അനുവാദമില്ലാതെ കടന്ന് പിടിച്ചു.

കുതറിമാറാൻ ശ്രമിച്ചിട്ടും പിടിവിട്ടില്ല. ബലം പ്രയോഗിച്ചാണ് രക്ഷപ്പെട്ടത്. പാർട്ടിയിലെ പദവികള്‍ വാഗ്ദാനം ചെയ്തായിരുന്നു അതിക്രമമെന്നും പാർട്ടി പ്രവർത്തക കൂടിയായ പരാതിക്കാരി പറയുന്നു. ഇഖ്ബാലിനെതിര രണ്ട് തവണ പാർട്ടി സെക്രട്ടറിക്ക് അടക്കം പരാതി നല്‍കിയിരുന്നു. രണ്ട് തവണയും അന്വേഷണ കമ്മീഷനെ വച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.

പാർട്ടിയില്‍ നിന്ന് നീതി കിട്ടുമെന്ന് കരുതിയാണ് ആദ്യം പോലീസിനെ സമീപിക്കാതിരുന്നതെന്നും മൊഴിയിലുണ്ട്. എന്നാല്‍, ഇഖ്ബാലിനെ വീണ്ടും ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതിന് പിന്നാലെയാണ് ആലപ്പുഴ നോർത്ത് പോലീസില്‍ പരാതി നല്‍കിയത്.