നിരന്തരം ഫോണില്‍ ശല്യപ്പെടുത്തുന്നുവെന്ന് യുവതിയുടെ പരാതി; പരാതിയെ തുടർന്ന് പ്രതിയെ ഫോണില്‍ വിളിച്ച് വിവരം തിരക്കിയ പോലീസിനുനേരെ ഭീഷണിയും അസഭ്യവർഷവും; കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവെ പെട്രോള്‍ പമ്പില്‍വച്ച് പോലീസിന് നേരെ കയ്യേറ്റം; സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ പിടിയില്‍
കുമളി: കുമളി ടൗണിലെ പെട്രോള്‍ പമ്പില്‍ പോലീസിന് നേരെ കൈയേറ്റം നടത്തിയ സ്വകാര്യ ബസ് ഡ്രൈവർ പിടിയില്‍.
ദേവമാതാ ബസിലെ ഡ്രൈവർ ചെങ്കര എച്ച്.എം.എല്‍ ലയത്തില്‍ ശർമ്മദുരൈയാണ് (36) അറസ്റ്റിലായത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം.
സ്ത്രീയെ ഇയാള്‍ നിരന്തരം ഫോണില്‍ ശല്യപ്പെടുത്തുന്നുവെന്ന പരാതിയെ തുടർന്ന് ഫോണില്‍ വിളിച്ച് വിവരം തിരക്കിയ പോലീസിനെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ശ്രമിച്ചതോടെയാണ് അക്രമണമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസിനെ കൈയേറ്റം ചെയ്തതിനും സ്ത്രീയെ ശല്യപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Third Eye News Live
0