play-sharp-fill
സബ് ജയിലിൽ നിന്നും പോലീസിനെ വെട്ടിച്ച്  കടന്നു കളഞ്ഞ തടവുപുള്ളി മണിക്കൂറുകൾക്കകം പിടിയിൽ; രക്ഷപ്പെടാനായി ഓട്ടോയിൽ കയറിയതോടെ വെട്ടിലായി; സംശയം തോന്നിയ ഡ്രൈവർമാർ തടഞ്ഞു വച്ച് പോലീസിന് കൈമാറി; രക്ഷപ്പെടാൻ ശ്രമിച്ചത് പോക്സോ, മോഷണം തുടങ്ങിയ കേസുകളിലെ പ്രതി

സബ് ജയിലിൽ നിന്നും പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ തടവുപുള്ളി മണിക്കൂറുകൾക്കകം പിടിയിൽ; രക്ഷപ്പെടാനായി ഓട്ടോയിൽ കയറിയതോടെ വെട്ടിലായി; സംശയം തോന്നിയ ഡ്രൈവർമാർ തടഞ്ഞു വച്ച് പോലീസിന് കൈമാറി; രക്ഷപ്പെടാൻ ശ്രമിച്ചത് പോക്സോ, മോഷണം തുടങ്ങിയ കേസുകളിലെ പ്രതി

പീരുമേട്: ഇടുക്കിയിലെ പീരുമേട് സബ് ജയിലിൽ നിന്നും പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ തടവുപുള്ളിയെ മണിക്കൂറുകൾക്കം പോലീസ് പിടികൂടി. പോക്സോ കേസടക്കം വിവിധ കേസുകളിൽ പ്രതിയായ ആനവിലാസം പുല്ലുമേട് കന്നിക്കൽ സ്വദേശിയായ സജനാണ് ജയിൽ ചാടിയത്.

ഈ മാസം പതിനൊന്നിനാണ് ആനവിലാസം പുല്ലുമേട് കന്നിക്കൽ സ്വദേശിയായ സജനെ പീരുമേട് ജയിലിലെത്തിച്ചത്. കുമളി പോലീസ് പിടികൂടിയ കേസിലാണ് റിമാൻഡ് ചെയ്തത്. ജയിലിൽ നല്ല നടപ്പുകാരനായിരുന്ന സജനെ പണികൾക്ക് അയക്കാറുണ്ടായിരുന്നു.

ഉച്ചക്ക് ഒരു മണിക്ക് ജയിലിനു പുറത്ത് കൃഷിയിടത്തിൽ പണികൾക്കായി സജൻ ഉൾപ്പെടെയുള്ളവരെ പുറത്തിറക്കിയിരുന്നു. ജോലി ചെയ്യുന്നതിനിടെ ജയിൽ ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിച്ച് സജൻ കടന്നു കളഞ്ഞു. ജയിലിനു സമീപത്തെ കാട്ടിലേക്കാണ് ഇയാൾ രക്ഷപെട്ടത്. സംഭവമറിഞ്ഞ് പീരുമേട് പൊലീസിന്റെ സഹായത്തോടെ തെരച്ചിൽ തുടങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സജന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പോലീസ് പങ്കുവച്ചിരുന്നു. മൂന്ന് മണിയോടെ ഇയാൾ പാമ്പനാറിലെത്തി ഓട്ടോറിക്ഷയിൽ കയറി. സംശയം തോന്നിയ ഡ്രൈവർമാർ ഇയാളെ തടഞ്ഞു വച്ച് പോലീസിന് കൈമാറുകയായിരുന്നു. ഉപ്പുതറ പോലീസ് സ്റ്റേഷനിൽ പോക്സോ, മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയാണ് സജൻ.

കുമളി പോലീസ് രജിസ്റ്റർ ചെയ്ത ഗാർഹിക പീഡന കേസിലാണ് നിലവിൽ റിമാൻഡിൽ കഴിഞ്ഞിരുന്നത്. പിടികൂടിയ സജനെതിരെ ജയിൽ ചാടിയതിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.