നാഗപ്രീതിയുടെ പുണ്യവുമായി ആയില്യം ; മൂലവട്ടം ശ്രീ കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിൽ ആയില്യം മഹോത്സവം നടന്നു
സ്വന്തം ലേഖകൻ
കോട്ടയം : നാഗപ്രീതിക്കായി ഒഴുകിയെത്തിയ ഭക്ത മനസ്സുകൾക്ക് അനുഗ്രഹം ചൊരിഞ്ഞ് മൂലവട്ടം ശ്രീ കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ ആയില്യം മഹോത്സവം.
സർപ്പം പൂജ, കളമെഴുത്തും പാട്ടും എന്നീ ചടങ്ങുകളോടെയാണ് ക്ഷേത്രത്തി ൽ ആയില്യം മഹോത്സവം നടന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രം മേൽശാന്തി അറയ്ക്കൽ മഠം സുധി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന സർപ്പം പൂജ തൊഴുത് നാഗ പ്രീതിക്കായി നിരവധി ഭക്തർ എത്തിച്ചേർന്നു.
കുടമാളൂർ പ്രസാദിൻ്റെ നേതൃത്യത്തിൽ നടന്ന കളമെഴുത്തും പാട്ടും ഭക്തിയുടെ വേറിട്ട ഭാവം പകർന്നു.
ക്ഷേത്രം പ്രസിഡണ്ട് പി.കെ സാബു പൂന്താനം, സെക്രട്ട റി സുഗുണൻ.പി.കെ.കാർ ത്തിക എന്നിവർ നേതൃത്വം നൽകി.
Third Eye News Live
0