ഡിജിറ്റല്‍ കോണ്ടം ഫോര്‍ ഡിജിറ്റല്‍ ജനറേഷന്‍ ; ഇഷ്ടപ്പെട്ടവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇനി ഭയപ്പെടേണ്ട, ഡിജിറ്റല്‍ കോണ്ടം വിപണിയില്‍ ; ബന്ധത്തില്‍ ഏര്‍പ്പെടുന്നത് രഹസ്യമായി പകര്‍ത്താന്‍ ശ്രമിച്ചാല്‍ അലാറവും ശബ്‌ദിക്കും ; ഡിജിറ്റല്‍ കോണ്ടം തയ്യാറാക്കിയിരിക്കുന്നത് ജര്‍മ്മന്‍ ആപ്പായ കാംഡോം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇഷ്ടപ്പെട്ടവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ പോലും ഭയക്കുന്ന കാര്യമാണ് തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്താകുമോ എന്നത്. ഇനി മുതല്‍ ഇത്തരമൊരു ഭീതിയുടെ ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് ഒരു ജര്‍മ്മന്‍ സ്ഥാപനം.

സ്വകാര്യ ദൃശ്യങ്ങള്‍ വൈറലാകുമെന്ന് ഭയപ്പെടുന്നവര്‍ക്ക് ആശ്വാസമായി ഡിജിറ്റല്‍ കോണ്ടം വിപണിയില്‍ എത്തിയിരിക്കുകയാണ്. ജര്‍മ്മന്‍ ആപ്പായ കാംഡോമാണ് ഡിജിറ്റല്‍ കോണ്ടം തയ്യാരാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും റിവഞ്ച് പോണ്‍ എന്നറിയപ്പെടുന്ന സ്വകാര്യ നിമിഷങ്ങളുടെ വീഡിയോകള്‍ പുറത്ത് വിടുന്ന സംഭവങ്ങള്‍ യു.കെയില്‍ വ്യാപകമായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെഫ്യൂജ് എന്ന സംഘടന നടത്തിയ സര്‍വ്വേയില്‍ പ്രായപൂര്‍ത്തിയായ 14 പേരില്‍ ഒരാള്‍ വീതം ഇത്തരത്തിലുള്ള വീഡിയോകള്‍ പുറത്ത് വിടുമെന്ന ഭീഷണിയില്‍ പെട്ടവരാണ്. ജര്‍മ്മനിയിലെ ലൈംഗികാരോഗ്യ മേഖലയിലെ പ്രമുഖ മരുന്ന് ഉത്പ്പാദകരായ ബില്‍ ബോയി ആണ് ഇന്നോസിയന്‍ എന്ന സ്ഥ്ാപനത്തിന്റെ പങ്കാളിത്തത്തോടെ ഡിജിറ്റല്‍ കോണ്ടം പുറത്തിറക്കിയിരിക്കുന്നത്.

ലൈംഗിക ബന്ധത്തിനിടയില്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് തടയാന്‍ ഈ ആപ്പിന് കഴിയും എന്നാണ് കമ്ബനി അവകാശപ്പെടുന്നത്. ഈ കോണ്ടം ഉപയോഗിക്കുമ്ബോള്‍ ആ മുറിയിലുള്ള എല്ലാ ഇലക്‌ട്രോണിക്ക് ഉപകരണങ്ങളുടേയും പ്രവര്‍ത്തനത്തെ ഇത് തടസപ്പെടുത്തും എന്നുള്ളത് കൊണ്ട് തന്നെ ഒരു കാരണവശാലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ചിത്രീകരിക്കാന്‍ കഴിയില്ല എന്നതാണ് ഈ ആപ്പിന്റെ ഗുണം.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് പങ്കാളികള്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ കിടക്കയ്ക്ക് സമീപത്ത് വെച്ച്‌ ആപ്പില്‍ സൈ്വപ്പ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ റെക്കോര്‍ഡിംഗ് ഒരിക്കലും സാധ്യമാകുകയില്ല. അതിനിടയില്‍ ബന്ധപ്പെടുന്നത് ഇവരില്‍ ഒരാള്‍ രഹസ്യമായി പകര്‍ത്താന്‍ ശ്രമിച്ചാല്‍ ആപ്പിലെ അലാറം ശബ്ദിക്കും അങ്ങനെ പെട്ടെന്ന് തന്നെ റെക്കോര്‍ഡിംഗ് നടത്താനുള്ള ശ്രമം കൈയ്യോടെ പിടികൂടാന്‍ സാധിക്കും.

ഡിജിറ്റല്‍ കോണ്ടം ഫോര്‍ ഡിജിറ്റല്‍ ജനറേഷന്‍ എന്നാണ് ഈ പുതിയ ആപ്പിന് അതിന്റെ നിര്‍മ്മാതാക്കള്‍ നല്‍കുന്ന വിശേഷണം. കാംഡോമിന്റെ പരസ്യങ്ങള്‍ ഇപ്പോള്‍ ബാറുകളിലും നൈറ്റ്ക്ലബുകളിലും എല്ലാം വ്യാപകമാകുകയാണ്. കാംഡോം ഇപ്പോള്‍ ആന്‍ഡ്രോയിഡില്‍ ലഭ്യമാണ് എന്നാണ് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.