കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരൻ മരിച്ചു

Spread the love

കൊല്ലം: വാളകത്ത് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.

video
play-sharp-fill

ആലുവ എടത്തല ഗ്രാമപഞ്ചായത്ത് അംഗം അഫ്സൽ കുഞ്ഞുമോന്റെ മകൻ സുഹർ അഫ്സലാണ് (3) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് അഫ്സലും ഭാര്യയും മക്കളും സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിൽ ഇടിച്ചത്. അഫ്സലായിരുന്നു കാറോടിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയും കുഞ്ഞും മുന്നിലെ സീറ്റിലും മൂത്ത മകൾ പിന്നിലെ സീറ്റിലുമായിരുന്നു. രാത്രി തിരുവനന്തപുരത്ത് വച്ചാണ് അപകടമുണ്ടായത്.