play-sharp-fill
കോട്ടയം മണർകാട് കുറ്റിയക്കുന്നിൽ കടത്തിൽ മുങ്ങിയ വീട്ടമ്മ ആത്മഹത്യചെയ്തു: കടബാധ്യത അരക്കോടിയോളം: വീട് ജപ്തി ഭീഷണിയിൽ: ജപ്തി നേരിടുന്ന വീട് 7 ലക്ഷത്തിന് ഒറ്റി നൽകി: മകന്റെ വിവാഹം അടുത്ത ആഴ്ച

കോട്ടയം മണർകാട് കുറ്റിയക്കുന്നിൽ കടത്തിൽ മുങ്ങിയ വീട്ടമ്മ ആത്മഹത്യചെയ്തു: കടബാധ്യത അരക്കോടിയോളം: വീട് ജപ്തി ഭീഷണിയിൽ: ജപ്തി നേരിടുന്ന വീട് 7 ലക്ഷത്തിന് ഒറ്റി നൽകി: മകന്റെ വിവാഹം അടുത്ത ആഴ്ച

സ്വന്തം ലേഖകൻ
മണർകാട്: അരക്കോടി രൂപയുടെ കടബാധ്യതയെ തുടർന്ന് വീട്ടമ്മ തുങ്ങി മരിച്ചു. മണർകാട് കുറ്റിയക്കുന്ന് പ്രശാന്ത് നഗർ ഉമ്പക്കാട്ട് കുന്നുംപുറം വീട്ടിൽ പ്രമോദിന്റെ ഭാര്യ ബിന്ദു.വി (44) ആണ് മരിച്ചത്.

ഇവരുടെ വീട് ജപ്തി ഭീഷണിയിലാണ്. ഇതിനിടെ വീട് 7 ലക്ഷം രൂപയ്ക്ക് ഒറ്റി നൽകിയിട്ട് വാടകയ്ക്ക് താമസിക്കുകയാണ്. ജപ്തി നടപടി മറച്ചുവച്ചാണ് വീട് ഒറ്റിക്ക് നൽകിയത്. താമസക്കാർ തങ്ങളുടെ 7 ലക്ഷം ചോദിച്ച് മണർകാട് പോലീസിൽ പരാതി നൽകി. ബിന്ദുവിനെ പോലീസ് വിളിപ്പിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

ഒരുമാസത്തിനകം 7 ലക്ഷം നൽകാമെന്നു സമ്മതിച്ചാണ് ബിന്ദു പോലീസ് സ്റ്റേഷനിൽ നിന്ന് മടങ്ങിയത്. ഒരാഴ്ച മുമ്പായിരുന്നു ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിന്ദുവിന്റെ ഭർത്താവ് വിദേശത്തായിരുന്നു. ഒരു വർഷം മുൻപാണ് നാട്ടിലെത്തിയത്. പിന്നീട് മലപ്പുറത്ത് കേറ്ററിംഗ് സ്ഥാപനത്തിൽ കുക്കായി ജോലി ചെയ്തുവരികയാണ്.
ബിന്ദുവിന് 2 മക്കളുണ്ട്.

മുത്തമകന്റെ വിവാഹം അടുത്ത ശനിയാഴ്ച നടത്താനിരിക്കുകയാണ്.
ബിന്ദുവിന്റെ അമ്മയ്ക്ക് പ്രമേഹരോഗത്തെ തുടർന്ന് കാൽ മുറിച്ച് മെഡിക്കൽ കോളജിൽ കിടക്കുകയാണ്. ഇന്നലെ ബിന്ദുവും ഭർത്താവും മെഡിക്കൽ കോളജിൽ പോയിട്ട് തിരികെ മണർകാട് പള്ളിക്കവലയിൽ ഇറങ്ങി.

അവിടെ വച്ച് വീട്ടുകാര്യങ്ങൾ പറഞ്ഞ് ഇരുവരും വഴക്കുണ്ടായി. അതിനു ശേഷം ഭർത്താവിന്റെ സഹോദരൻ താമസിക്കുന്ന അരീപറമ്പിലെ വീട്ടിലേക്ക് പോയി. അവിടെ വച്ചും ഇവർ വഴക്കുണ്ടാക്കി. ഭർത്താവ് ബിന്ദുവിനെ തല്ലി. തല്ലു കൊണ്ട ബിന്ദു ബാഗും ഫോണും വലിച്ചെറിഞ്ഞ് ഓടി. പിന്നീട് മടങ്ങിവന്നില്ല.

രാത്രിയിലും ബിന്ദുവിനായി തെരച്ചിൽ തുടർന്നു. കാണാതായതിന് മണർകാട് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇന്നു രാവിലെ . സഹോദരൻ വാടകയ്ക്ക് താമസിക്കുന്ന വീടിന് 100 മീറ്റർ അകലെ ഉപയോഗശൂന്യമായ മോട്ടോർ പുരയിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മോട്ടോർ പുരയുടെ സമീപത്തെ കുളത്തിൻ ചാടിയെങ്കിലും മരിക്കാതെ വന്നപ്പോൾ തിരിച്ചു കയറിയതിന്റെ അടയാളങ്ങൾ കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മണർകാട് പോലീസ് മേൽ നടപടി സ്വീകരിച്ചു.

ബിന്ദുവിന് മൊത്തം 50 ലക്ഷം രൂപയുടെ കടമുണ്ടന്ന് പോലീസ് പറഞ്ഞു. വിജയപുരം സഹകരണ ബാങ്കിൽ 30 ലക്ഷം . വീട് ഒറ്റിക്ക് കൊടുത്തതിന് ലഭിച്ച 7 ലക്ഷം. ഇതിനു പുറമെ പലരിൽ നിന്നായി ഒരു ലക്ഷവും അൻപതിനായിരവും വച്ച് വാങ്ങിയിട്ടുണ്ട്. വിട് ഒറ്റിക്കു കൊടുത്ത വകയിൽ കിട്ടിയ7ലക്ഷത്തിൽ 3.5ലക്ഷത്തിന് ഇവർ കാർ വാങ്ങി. തവണ മുടങ്ങിയപ്പോൾ ഫൈനാൻസുകാർ കാർ പാടിച്ചെടുത്തു.