play-sharp-fill
വാഹന പരിശോധനയ്ക്ക് കാർ നിർത്താൻ ആവശ്യപ്പെട്ട പോലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് അമിത വേഗത്തിൽ പാഞ്ഞ് യുവാവ്; അറസ്റ്റ് ചെയ്ത് പോലീസ്

വാഹന പരിശോധനയ്ക്ക് കാർ നിർത്താൻ ആവശ്യപ്പെട്ട പോലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് അമിത വേഗത്തിൽ പാഞ്ഞ് യുവാവ്; അറസ്റ്റ് ചെയ്ത് പോലീസ്

ശിവമൊഗ: വാഹന പരിശോധനയ്ക്ക് കാർ നിർത്താൻ ആവശ്യപ്പെട്ടതിന് പിന്നാലെ പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞ് കാർ. അമിത വേഗത്തിലെത്തിയ കാറിന് കൈ കാണിച്ച പൊലീസ് കോൺസ്റ്റബിളിനെ ബോണറ്റിൽ തൂങ്ങിയ നിലയിൽ നൂറ് മീറ്ററിലേറ പാഞ്ഞ ശേഷമാണ് വാഹനം പൊലീസിന് നിർത്തിക്കാനായത്.

കേബിൾ ഓപ്പറേറ്ററായ  മിഥുൻ ജഗ്ദേൽ എന്ന യുവാവാണ് പൊലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് അമിത വേഗത്തിൽ പാഞ്ഞത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ശിവ മൊഗയിലെ സഹ്യാദ്രി കോളേജിന് സമീപത്താണ് അപകടമുണ്ടായത്. സ്ഥിര പരിശോധനകൾക്കായി വാഹനം നിർത്താൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ഇയാളുടെ കാർ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന്റെ ബോണറ്റിലേക്ക് വീണ പൊലീസുകാരനെയുമായാണ് പിന്നീട് കാർ പാഞ്ഞത്.

സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. വാഹനത്തിന് മുന്നിൽ നിന്ന് കാർ സൈഡിലേക്ക് നിർത്താൻ ആവശ്യപ്പെട്ടതോടെയായിരുന്നു യുവാവിന്റെ അതിക്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group